81 കോടി ജനങ്ങള്‍ക്ക് പ്രതിമാസം 5 കിലോ ഭക്ഷ്യധാന്യം സൗജന്യം; മല്‍സ്യ മേഖലയ്ക്ക് 6000 കോടി; സഹകരണ മേഖലയ്ക്ക് 2516 കോടി

ന്യൂഡൽഹി∙ രാജ്യത്ത് സൗജന്യ ഭക്ഷണപദ്ധതിയായ പി.എം ഗരീബ് കല്യാണ്‍ അന്ന യോജന ഒരുവര്‍ഷം കൂടി തുടരുമെന്ന് ധനമന്ത്രി. എല്ലാ അന്ത്യോദയ ഗുണഭോക്താക്കള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. 81 കോടി ജനങ്ങള്‍ക്ക് പ്രതിമാസം 5 കിലോ ഭക്ഷ്യധാന്യം സൗജന്യമായി ലഭിക്കുന്നതാണ് പദ്ധതി. രണ്ട് ലക്ഷം കോടി രൂപയാണ് പദ്ധതിക്ക് ചെലവാകുമെന്ന് പ്രതീക്ഷിക്കുന്നത്. ഇത് കേന്ദ്രസര്‍ക്കാര്‍ വഹിക്കുമെന്നും മന്ത്രി പറഞ്ഞു.

മല്‍സ്യമേഖലയുടെ പുനരുദ്ധാരണത്തിനായി 6000 കോടി രൂപയുടെ അനുബന്ധ പദ്ധതി തയ്യാറാക്കുമെന്നും ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു. പ്രാഥമിക സഹകരണ സംഘങ്ങളുടെ കംപ്യൂട്ടറൈസേഷനായി 2516 കോടി രൂപയും അനുവദിക്കും. 63,000 പ്രാഥമിക സഹകരണ സംഘങ്ങള്‍ ഇങ്ങനെ ഡിജിറ്റൈസ് ചെയ്യുമെന്നും ധനമന്ത്രി പറഞ്ഞു.

Loading...

ഇന്ത്യൻ റെയിൽവെ വികസനത്തിനായി 2.4 ലക്ഷം കോടി രൂപ നീക്കിവെച്ചതായി ധനമന്ത്രി. 2013 – 14 കാലത്തേക്കാൾ 9 ഇരട്ടി കൂടുതലാണിത്. എക്കാലത്തെയും ഉയർന്ന വിഹിതമാണെന്നും ബജറ്റ് പ്രസംഗത്തിൽ നിർമല സീതാരാമൻ പറഞ്ഞു. ആ​ഗോള സാമ്പത്തിക പ്രതിസന്ധിക്കിടയിലും രാജ്യത്തിന്റെ സമ്പദ്ഘടന ശരിയായ പാതയിലാണെന്നും ധനമന്ത്രി വ്യക്തമാക്കി. ലോകം ഇന്ത്യയെ തിളങ്ങുന്ന നക്ഷത്രമായി കാണുന്നുവെന്ന് ധനമന്ത്രി പറഞ്ഞു ഏഴ് വിഷയങ്ങൾക്ക് മുൻഗണന നൽകി കേന്ദ്ര സർക്കാറിന്‍റെ 2023-24ലെ ബജറ്റ്. വികസനം, കർഷക ക്ഷേമം, യുവശക്തി, പിന്നാക്ക ക്ഷേമം, ഊർജ സംരക്ഷണം, ഊർജ മേഖലയിലെ തൊഴിൽ അവസരങ്ങൾ, സാധാരണക്കാരനിലും എത്തിച്ചേരൽ എന്നിവയാണ് മുൻഗണന വിഷയങ്ങളായി ചൂണ്ടിക്കാട്ടുന്നത്.