സാനിറ്ററി പാഡുകള്‍ സൗജന്യമായി നല്‍കുന്ന ലോകത്തിലെ ആദ്യരാജ്യമായി മാറി സ്‌കോട്ട്‌ലാന്‍ഡ്. പീരിയഡ് പോവേര്‍ട്ടിക്ക് എതിരെയാണ് ഇത്തരത്തില്‍ ഒരു ചുവട് വെപ്പ്.സാനിറ്ററി പാഡ്‌സും ടാമ്പണ്‍സും വാങ്ങാന്‍ കഴിയാത്ത പാവപ്പെട്ട നിരവധി ആളുകള്‍ക്ക് സഹായകരമാവുകയാണ് ഈ തീരുമാനം. പീരിയഡ് പ്രൊഡക്ട്‌സ് സ്‌കോട്ട്‌ലന്‍ഡ് ബില്‍ എന്നാണ് ഇതിനെ വിളിക്കുന്നത്.ഈ പുതിയ ബില്‍ പ്രകാരം, ടാംപണുകളും സാനിറ്ററി പാഡുകളും കമ്മ്യൂണിറ്റി സെന്ററുകള്‍, യൂത്ത് ക്ലബ്ബുകള്‍, ഫാര്‍മസികള്‍ തുടങ്ങിയ പൊതു സ്ഥലങ്ങളിലെല്ലാം തന്നെ ഇത് സൗജന്യമായി ലഭ്യമാക്കും.
ഇതിന് മുന്‍പ് തന്നെ സ്‌കൂളുകളിലും കോളേജുകളിലും സൗജന്യമായി സാനിറ്ററി ഉല്‍പ്പന്നങ്ങള്‍ നല്‍കുന്ന ആദ്യത്തെ രാജ്യമായി സ്‌കോട്ട്‌ലന്‍ഡ് മാറിയിരുന്നു.2018 ല്‍ തന്നെ ഈ നേട്ടം സ്‌കോട്ട്‌ലാന്‍ഡ് സ്വന്തമാക്കിയിരുന്നു. ബ്രിട്ടനില്‍ 10 ശതമാനം പെണ്‍കുട്ടികള്‍ക്ക് സാനിറ്ററി ഉല്‍പ്പന്നങ്ങള്‍ വാങ്ങാനുള്ള സാഹചര്യം ഇല്ലെന്നാണ് 2017 ല്‍ ചില്‍ഡ്രന്‍സ് ചാരിറ്റി പ്ലാന്‍ ഇന്റര്‍നാഷണല്‍ നടത്തിയ സര്‍വേയില്‍ കണ്ടെത്തിയത്.