സ്വാതന്ത്ര്യം ജന്‍മാവകാശം, പുതിയ പോസ്റ്റുമായി കെ ടി ജലീല്‍

കശ്മീര്‍ വിവാദത്തിന് പിന്നാലെ പുതിയ ഫേസ്ബുക്ക് പോസ്റ്റുമായി കെടി ജലീല്‍ എംഎല്‍എ. സ്വാതന്ത്ര്യ ദിനത്തില്‍ സ്വാതന്ത്ര്യത്തിനായി പോരാടിയവരെ അനുസ്മരിക്കുകയാണ് കെടി ജലീല്‍ പോസ്റ്റിലൂടെ.  സ്വാതന്ത്ര്യം മനുഷ്യന്റെ ജന്മാവകശമാണ്. എന്നാല്‍ ആയുധവും ശക്തിയും കൊണ്ട് ബലവന്‍മാര്‍ എത്രയോ നൂറ്റാണ്ടുകള്‍ സ്വാതന്ത്ര്യം നിഷേധിച്ചുവെന്ന് ജലീല്‍ പറയുന്നു.

ലോകമൊട്ടുക്കും സാമ്രാജ്യത്വത്തിന്റെയും അടിമത്തത്തിന്റെയും കരാള ഹസ്തങ്ങളില്‍ നിന്നുള്ള മോചനത്തിനായി പതിറ്റാണ്ടുകള്‍ നീണ്ട പോരാട്ടം നടന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന്റെ ബലിക്കല്ലില്‍ ലക്ഷക്കണക്കിന് മനുഷ്യര്‍ പിടഞ്ഞ് മരിച്ചുവെന്നും ജലീല്‍ പോസ്റ്റില്‍ പറയുന്നു.

Loading...

സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് ജീവിതം കശക്കിയെറിയപ്പെട്ടവര്‍ക്ക് കയ്യും കണക്കുമില്ല. ധീര കേസരികളുടെ തുല്യതയില്ലാത്ത ത്യാഗത്തെ അഭിമാനപൂര്‍വ്വം സ്മരിക്കാമെന്ന് ജലീല്‍ പറയുന്നു.