മതവിശ്വാസികളും മതവിശ്വാസമില്ലാത്തവരും ഉള്‍ക്കൊള്ളുന്ന ജനമുന്നേറ്റമായിരുന്നു സ്വാതന്ത്ര്യ സമരം- മുഖ്യമന്ത്രി

തിരുവനന്തപുരം. മതവിശ്വാസികളും മതവിശ്വാസം ഇല്ലാത്തവരും ഉള്‍ക്കൊള്ളുന്നജനമുന്നേറ്റമായിരുന്നു സ്വാതന്ത്ര്യ സമരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആ മുന്നേറ്റത്തിന്റെ കരുത്തില്‍ നിന്നാണ് മതനിരപേക്ഷ കാഴ്ചപ്പാട് രാജ്യത്തിന് ലഭിച്ചത്. ഇത് മറന്ന് കൊണ്ട് സ്വീകരിക്കുന്ന ഏത് നിലപാടും രാജ്യത്തിനായി പൊരുതിയവരുടെ സ്വപ്‌നങ്ങളെ തല്ലിക്കെടുത്തുന്നതിന് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യ സമര പോരാളികളുടെ സ്വപ്‌നങ്ങള്‍ കൂടിയാണ് മതനിരപേക്ഷതയും ഫെഡറലിസവും എന്ന് നമ്മള്‍ തിരിച്ചറിയണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Loading...

വര്‍ഗീയ സംഘര്‍ഷത്തിനും ധ്രുവീകരണത്തിനുമുള്ള ശ്രമങ്ങളെ പ്രതിരോധിക്കാനും ഇല്ലാതാക്കാനും നമുക്ക് കഴിയുന്നത് സ്വാതന്ത്ര്യ പ്രസ്ഥാനങ്ങള്‍ നല്‍കിയ ഈ കാഴ്ചപ്പാടിന്റെ അനന്തരഫലമാണെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനാമൂല്യങ്ങള്‍ സംരക്ഷിക്കാനും അവപ്രാവര്‍ത്തികമാക്കാനുള്ള കാര്യങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.