Health Sex

ഫ്രഞ്ച് കിസ്സിലൂടെ മാരക ലൈംഗിക രോഗം പകരും, ചികിത്സിച്ച് ഭേദമാക്കാനും സാധിക്കില്ല, സൂക്ഷിക്കുക

ലോകത്തെ ലൈംഗിക രോഗങ്ങളില്‍ രണ്ടാം സ്ഥാനത്തുള്ള ഗോണോറിയ പിടിപെട്ടാല്‍ ഭേദമാകാന്‍ വളരെയേറെ പ്രയാസമാണ്. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയാണ് ഈ രോഗം പകരുന്നത്. ഫ്രഞ്ച് കിസ്സിലൂടെയും ഗോണോറിയ പകരാമെന്നാണ് പുതിയ വാര്‍ത്ത ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്.

തൊണ്ടയെ ബാധിക്കുന്ന throat (oropharyngeal) gonorrhoea ആണ് ഇങ്ങനെ പകരാറുള്ളതെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന മുന്നറിയിപ്പ്. രഹസ്യഭാഗങ്ങള്‍, തൊണ്ട, കണ്ണ് എന്നീ അവയവങ്ങളെയാണ് ഗോണോറിയ ബാധിക്കുക. ഒരു ഘട്ടംകഴിഞ്ഞാല്‍ ഈ രോഗം ചികിത്സിച്ച് മാറ്റാനും സാധിക്കില്ല. കോണ്ടം പോലെയുള്ള സുരക്ഷാമാര്‍ഗങ്ങള്‍ ഉപയോഗിച്ചാല്‍ ഗോണോറിയ തടയാന്‍ സാധിക്കുമെന്ന് പറയുന്നുണ്ടെങ്കിലും അതും വലിയ തോതില്‍ ഗുണം ചെയ്യില്ല എന്നാണ് ഇപ്പോള്‍ മെല്‍ബണിലെ ഒരു സംഘം ഗവേഷകര്‍ പറയുന്നത്.

ഫ്രഞ്ച് കിസ്സ് മൂലം ഗോണോറിയ ഉണ്ടാകുമോ എന്നറിയാന്‍ 3,091 പുരുഷന്മാരില്‍ ഒരു വര്‍ഷത്തോളം പഠനം നടത്തി. ഇവരില്‍ മിക്കവരും സ്വവര്‍ഗരതിക്കാരും ബൈസെക്ഷ്വലുമായിരുന്നു. കാരണം ഇവര്‍ക്കിടയിലായിരുന്നു ഗോണോറിയ ഏറ്റവും കൂടുതല്‍ കാണപ്പെട്ടത്. ഇവരില്‍ നല്ലൊരു ശതമാനത്തിനും തൊണ്ടയെ ബാധിക്കുന്ന ഗോണോറിയ ഉണ്ടായതായി കണ്ടെത്തി. ഇവരെല്ലാം പങ്കാളിയെ ഫ്രഞ്ച് കിസ്സ് ചെയ്യുന്നവരോ നാക്കു കൊണ്ട് ചുംബിക്കുന്നവരോ ആണെന്നതും ഗവേഷകര്‍ വ്യക്തമാക്കുന്നു. മാത്രമല്ല ഇവരില്‍ പലര്‍ക്കും ഒന്നില്‍ കൂടുതല്‍ ലൈംഗികപങ്കാളികള്‍ ഉണ്ട്. മൂന്നു മാസത്തോളം ഇവര്‍ പലരുമായും ബന്ധം സ്ഥാപിച്ചവരാണ്.

തൊണ്ടയെ ബാധിക്കുന്ന ഗോണോറിയ ഫ്രഞ്ച് കിസ്സ് കൊണ്ട് പിടിപെടാമെന്നു കണ്ടെത്തിയത് ഇങ്ങനെയാണ്. ആന്റിസെപ്റ്റിക് അടങ്ങിയ മൗത്ത്വാഷ് ഉപയോഗിക്കുന്നത് രോഗാണുക്കള്‍ പടരാനുള്ള സാധ്യത കുറയ്ക്കാന്‍ സഹായകമാണ്. ഇതുസംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ ഇപ്പോള്‍ നടക്കുകയാണ്.

Related posts

ക്യാൻസർ പാരമ്പര്യ രോഗം,ജനിക്കുന്ന കുഞ്ഞിൽ നിന്നും ക്യാൻസറിന്റെ ജീൻ നീക്കം ചെയ്ത് വൻ വിജയം

subeditor

സംസ്ഥാനത്ത് ഡെങ്കിപ്പനിക്കെതിരെ ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്

ലോകപ്രശസ്തയായ ബിക്കിനി ബോഡി ബില്‍ഡിംഗ് താരമായിട്ടും, ഈ മസില്‍ വനിതയെ നാടറിയില്ല

subeditor

ഇവ അവഗണിക്കരുത്; ഇവയാണ് സോറിയാസിസിന്റെ കാരണങ്ങൾ

പാൽ നിങ്ങളെ കാൻസർ രോഗിയാക്കിയെക്കാം

pravasishabdam online sub editor

സുന്ദരിയാകാൻ ഒതുങ്ങിയ അരകെട്ട് വേണം.

subeditor

നിങ്ങള്‍ക്ക് ബ്ലഡ് ക്യാന്‍സര്‍ വരുമോ? 7 പ്രാരംഭ ലക്ഷണങ്ങള്‍ ഇതാ

പ്രമേഹം കാഴ്ച്ച ഇല്ലാതാക്കാതിരിക്കാൻ, മരിക്കും വരെ കാണാൻ

pravasishabdam online sub editor

വെറുതെ സംശയിച്ചു; നിപ്പയുടെ ഉറവിടം വവ്വാലല്ല; ഭോപ്പാലിൽ നടത്തിയ പരിശോധനയിൽ വൈറസുകളെ കണ്ടെത്താനായില്ല

subeditor12

തടി കൂടുന്നുണ്ടോ? ചായ കുടിക്കൂ തടി കുറയ്ക്കൂ

subeditor

ഗ്രീന്‍ ടീ കുടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഈ അപകടം കൂടി അറിയുക

മൂക്കില്ലാതെ കുഞ്ഞു പിറന്നു: അപൂർവ ജനനം ഇറാഖിലെ യുദ്ധ ഭൂമിയിൽ

main desk