ക്വാറന്റൈനില്‍ കഴിയുന്നയാള്‍ക്ക് സുഹൃത്ത് കൊണ്ടുവന്ന ഭക്ഷണം തുറന്നപ്പോള്‍ ഹല്‍വയ്ക്കുള്ളില്‍ കഞ്ചാവ്

അടൂര്‍: സര്‍ക്കാര്‍ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ കഴിയുന്ന യുവാവിന് സുഹൃത്ത് എത്തിച്ച ഉച്ചഭക്ഷണം പരിശോധിച്ചപ്പോള്‍ വോളണ്ടിയര്‍മാര്‍ ഞെട്ടി. ഭക്ഷണം പരിശോധിച്ചപ്പോള് കണ്ടത് ഹല്‍വ നെടുകെ കീറി അതില്‍ കഞ്ചാവ് ഒളിപ്പിച്ചിരിക്കുകയായിരുന്നു. സംഭവം പൊലീസില്‍ അറിയിച്ചതിനെത്തുടര്‍ന്ന് ഇപ്പോള്‍ കേസെടുത്തിരിക്കുകയാണ്. അടൂര്‍ സൈലന്റ്വാലി കൊവിഡ് കെയര്‍ സെന്ററിലാണ് സംഭവം നടന്നത്. ഇന്ന് ഉച്ചയ്ക്ക് 12.45 നാണ് സംഭവം.

ഹൈദരാബാദില്‍ നിന്നെത്തി ഇവിടെ ക്വാറന്റൈനില്‍ കഴിയുകയായിരുന്ന ജോബിന്‍ എന്ന 23 വയസ്സുകാരന് വേണ്ടിയാണ് സുഹൃത്ത് ഉച്ചഭക്ഷണപ്പൊതി കൊണ്ടുവന്നത്. ഇതിലാണ് പഞ്ചാവ് കണ്ടെത്തിയത്. ഇയാളുടെ വിനോദ് എന്ന സുഹൃത്താണ് ഭക്ഷണവുമായി വന്നത്. കൊവിഡ് സെന്ററില്‍ വോളന്റിയര്‍മാരായ സജിന്‍, നിതിന്‍ എന്നിവരാണ് ഭക്ഷണം പരിശോധിച്ച് നോക്കിയത്. ഏകദേശം മൂന്ന് ഗ്രാമോളം കഞ്ചാവാണ് കണ്ടെത്തിയത്. വോളന്റിയര്‍മാര്‍ ഉടന്‍ തന്നെ പൊലീസിനെ അറിയിക്കുകയായിരുന്നു.

Loading...

സര്‍ക്കാരിന്റെ ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് പുറത്തു നിന്നോ വീട്ടില്‍ നിന്നോ ഭക്ഷണം എത്തിക്കുന്നതിന് തടസ്സമില്ല. ഇതാണ് ഇവര്‍ മുതലാക്കിയത്. എന്നാള്‍ വളന്റിയര്‍മാര് പരിശോധിച്ച ശേഷം മാത്രമേ ഇവരെ അകത്തേക്ക് കയറ്റിവിടുകയുള്ളൂ. ഏതാലായും ഭക്ഷണം എത്തിച്ച വിനോദിനെക്കുറിച്ചുള്ള അന്വേഷണം പൊലീസ് ആരംഭിച്ചിരിക്കുകയാണ്.