പ്രവീണിന് കമ്പം യാത്രകളോട്,

യാത്രകളോട് വല്ലാത്ത ആവേശമായിരുന്നു പ്രവീണിന്. അതുതന്നെയാണ് ഉത്സവത്തിനായി വീട്ടിലെത്തുംമുമ്പ് അദ്ദേഹത്തെ മറ്റൊരു യാത്രയ്ക്കുപ്രേരിപ്പിച്ചതും. എന്‍ജിനിയറിങ് പഠനകാലത്തെ സൗഹൃദംപുതുക്കല്‍ കൂടിയായിരുന്നു ഈ യാത്ര.

ജോലി ദുബായിൽ ആണെങ്കിലും പ്രവീൺ കുമാറിന്റെ ഹൃദയം എന്നും നാട്ടിലായിരുന്നു. പ്രദേശത്തെ എല്ലാ കാര്യങ്ങളും പ്രവീൺകുമാർ ഉണ്ടാകും. വീടിനു സമീപത്തെ ചേങ്കോട്ടുകോണം അയ്യൻകോയിക്കൽ ക്ഷേത്രത്തിൽ ജനുവരി 31 മുതൽ 2വരെ ഉത്സവമാണ്.

Loading...

നേപ്പാളിൽ നിന്നു വെള്ളിയാഴ്ച മടങ്ങിയെത്തിയാൽ ഉത്സവം കഴിഞ്ഞേ ദുബായിലേക്കുള്ളൂവെന്നു സുഹൃത്തുകളെ അറിയിച്ചശേഷമായിരുന്നു യാത്ര. മുൻപ് ഈ ക്ഷേത്രത്തിലെ ഭാരവാഹിയായായിരുന്നു പ്രവീൺ. ഓണത്തിനു പ്രവീൺ നാട്ടിലെ കൂട്ടുകാരുമായി ഒത്തുചേർന്നു. അച്ഛൻ പ്രസിഡന്റായ അയ്യൻകോയിക്കൽ റസിഡന്റ്സ് അസോസിയേഷന്റെ 2 ദിവസത്തെ പരിപാടികൾ.

ദുബായിൽ ജോലി ചെയ്യുമ്പോഴും എൻജിനീയറിങ് ബാച്ചിലെ 56 പേരെയും കൂട്ടിയിണക്കാനുള്ള ശ്രമങ്ങൾ. അടുത്തവർഷം 20 വർഷം പൂർത്തിയാക്കുന്ന ബാച്ചിലെ എല്ലാവരെ കണ്ടെത്തി പൂർവവിദ്യാർഥി സംഗമം നിശ്ചയിച്ചശേഷമാണു നേപ്പാളിലേക്കു പോയത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും വിദേശത്തുമുള്ള സുഹൃത്തുക്കളുമായി പ്രവീൺ പതിവായി ഒത്തുചേരാറുണ്ട്. സുഹൃത്തുക്കളുടെ കുടുംബവുമായി യാത്രകളും പതിവായിരുന്നു. സുഹൃദ്സംഘം വിദേശത്തേക്കു പോകുന്നത് ആദ്യം.

സഹപാഠിയും ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയിലെ ഡാർജിലിങിലെ ഉദ്യോഗസ്ഥനുമായ രാംകുമാറിനെ കണ്ടശേഷമാണു സംഘം നേപ്പാളിലേക്കു പോയത്. സംഘത്തിലുണ്ടായിരുന്നവർ വാട്സ്ആപ്പിലൂടെ വിവരം അറിയിച്ചപ്പോഴാണ് നാട്ടിലുള്ള സുഹൃത്തുക്കൾ അപകട വിവരം അറിഞ്ഞത്.

അമ്പലപ്പുഴ, പാപ്പനംകോട് നിവാസികളായ സുഹൃത്തുക്കളും കുടുംബവുമാണു നേപ്പാൾ യാത്രയിൽ ഒപ്പമുണ്ടായിരുന്നവർ. ഭാര്യ ശരണ്യയുടെ പഠനാവശ്യത്തിനായി കഴിഞ്ഞവർഷം കൊച്ചിയിൽ താമസം ആരംഭിച്ചു. കല്ലുവാതുക്കൽ നടയ്ക്കൽ സ്വദേശിയായ ശര്യണ്യയ്ക്കൊപ്പം പിതാവ് കെ.ശശിധരക്കുറുപ്പും കൊച്ചിയിലായിരുന്നു.

8 മലയാളികളുടെയും മൃതദേഹം ഇന്ന് പോസ്റ്റുമോര്‍ട്ടം ചെയ്യും. സമയം വൈകിയതിനാല്‍ ഇന്നലെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ തുടങ്ങാന്‍ കഴിഞ്ഞിരുന്നില്ല. തൃഭുവന്‍ സര്‍വകലാശാല മെഡിക്കല്‍ കോളേജിലാണ് പോസ്റ്റുമാര്‍ട്ടം നടക്കുക.

ബുധനാഴ്ച വൈകിട്ടത്തെ വിമാനത്തില്‍ മൃതദേഹങ്ങള്‍ ഡല്‍ഹിയിലെത്തിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. രണ്ട് വിമാനങ്ങളിലായി മാത്രമേ മൃതദേഹങ്ങള്‍ കൊണ്ടുവരാന്‍ കഴിയൂ. ബുധനാഴ്ച വൈകുന്നേരത്തെ വിമാനത്തില്‍ മൃതദേഹങ്ങള്‍ ഡല്‍ഹിയിലെത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ”കാഠ്മണ്ഡുവില്‍നിന്ന് ഡല്‍ഹിക്കുമാത്രമേ നേരിട്ട് വിമാനമുള്ളൂ. രാവിലെയും വൈകീട്ടുമാണ് ഡല്‍ഹി സര്‍വീസുകള്‍. ബുധനാഴ്ച തന്നെ മുഴുവന്‍ മൃതദേഹങ്ങളും ഡല്‍ഹിയിലെത്തിക്കാനായില്ലെങ്കില്‍ അടുത്തദിവസം ബാക്കിയുള്ളവ കൊണ്ടുവരുമെന്നും മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

നേപ്പാള്‍ സര്‍ക്കാര്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സ്വകാര്യ റിസോര്‍ട്ടിലെ മുറിയിലെ ഹീറ്റര്‍ പ്രവര്‍ത്തിച്ചപ്പോഴുള്ള കാര്‍ബണ്‍മോണോക്‌സൈഡ് ശ്വസിച്ചാണ് മരണമെന്നാണ് പ്രാഥമിക നിഗമനം .നേപ്പാളിലെ ദാമനില്‍ വിനോദയാത്രയ്ക്കുപോയ പതിനഞ്ചംഗ മലയാളിസംഘത്തിലെ എട്ടുപേരെയാണ് ചൊവ്വാഴ്ച ഹോട്ടല്‍മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

തിരുവനന്തപുരം ചേങ്കോട്ടുകോണം, കോഴിക്കോട് കുന്ദമംഗലം സ്വദേശികളാണ്. പ്രവീണ്‍ കുമാര്‍ നായര്‍(39), ശരണ്യ(34),ടിബി രഞ്ജിത് കുമാര്‍ (39), ഇന്ദു രഞ്ജിത് , ശ്രീഭദ്ര(9), അഭിനവ് (9), അഭിനായര്‍, വൈഷ്ണവ് എന്നിവരാണ് മരിച്ചത്. മുറിയിലെ ഗ്യാസ് ഹീറ്ററില്‍ നിന്നുളള വാതകം ശ്വസിച്ച്‌ ഇവര്‍ അബോധാവസ്ഥയില്‍ ആകുകയായിരുന്നു.