ഇന്ധനവില ഇന്നും കൂട്ടി; പെട്രോള്‍ ലിറ്ററിന് 29 പൈസയും ഡീസലിന് 31 പൈസയും

രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി.42 ദിവസത്തിനിടെ 24 തവണയാണ് ഇന്ധനവില കൂട്ടുന്നത്. പെട്രോളിന് ലിറ്ററിന് 29 പൈസയാണ് കൂട്ടിയത്. ഡീസലിന് 31 പൈസയും കൂട്ടി. തിരുവനന്തപുരത്ത് ഇപ്പോള്‍ പെട്രോള്‍ വില 99 രൂപയ്ക്കടുത്തായിരിക്കുകയാണ്. ഡീസലിന് വില 93.79 രൂപയായി. രാജ്യത്തെ പല നഗരങ്ങളിലും ഇപ്പോഴേ ഇന്ധനവില സെഞ്ച്വറിയടിച്ചു. കേരളത്തില്‍ പ്രീമിയം പെട്രോള്‍ വില 100-ലെത്തിയിട്ടുണ്ട്.സാധാരണ പെട്രോള്‍ വില നൂറിനടുത്ത് എത്തി നില്‍ക്കുകയാണ്.

കൊവിഡ് മഹാമാരിക്കാലത്ത് ജനത്തിന്റെ നട്ടെല്ലൊടിക്കുകയാണ് ഈ നടപടിയിലൂടെ കേന്ദ്രസര്‍ക്കാരും എണ്ണക്കമ്പനികളും. ഇന്ധനവില കൂട്ടുന്നത് ജനത്തിന് ബുദ്ധിമുട്ടാണെന്നറിയാം, പക്ഷേ എന്തുചെയ്യാന്‍, വാക്‌സീന്‍ വാങ്ങാന്‍ കോടിക്കണക്കിന് രൂപ ചെലവാക്കുകയാണ് സര്‍ക്കാര്‍ എന്നാണ് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്. സര്‍ക്കാരിന് ഇന്ധനവില കൂടുന്നത് കൊണ്ട് ഒരു ഭീഷണിയുമില്ലെന്നാണ് ധര്‍മേന്ദ്രപ്രധാന്‍ പറയുന്നത്.

Loading...