രാജ്യത്ത് ഇന്ധനവില ഇന്നും വർധിപ്പിച്ചു; ഒരു മാസത്തിനിടെ ഡീസൽ വില വർധിപ്പിച്ചത് 7 രൂപയിലധികം

തുടര്‍ച്ചയായി മൂന്നാം ദിവസവും രാജ്യത്ത് ഇന്ധനവില വർധിപ്പിച്ചു. ഡീസല്‍ ലിറ്ററിന് 37 പൈസയും പെട്രോള്‍ ലിറ്ററിന് 35 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ ഡീസലിന് 100 രൂപ 96 പൈസയും പെട്രോള്‍ ലിറ്ററിന് 107 രൂപ 20 പൈസയുമായി വര്‍ധിച്ചു. ഒരു മാസത്തിനിടെ ഡീസലിന് 7 രൂപ 37 പൈസയും പെട്രോളിന് 5 രൂപ 70 പൈസയും വര്‍ധിച്ചു.

അതേസമയം രാജ്യത്ത് ദിനംപ്രതിയുള്ള ഇന്ധനവിലയില്‍ ഉടനെ കുറവുണ്ടാകാന്‍ സാധ്യതയില്ലെന്നാണ് നിലവിലെ സൂചനകള്‍. കേന്ദ്രസര്‍ക്കാര്‍ എണ്ണയുടെ വിതരണവും ആവശ്യകതയും സംബന്ധിച്ച് എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ടെങ്കിലും വിലയില്‍ പെട്ടന്ന് കുറവുണ്ടാകില്ല.

Loading...