പൊള്ളുന്ന വില;പെട്രോള്‍ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും വര്‍ധന

ന്യൂഡല്‍ഹി/കൊച്ചി: കൊവിഡില്‍ നട്ടംതിരിഞ്ഞ ജനതയ്ക്ക് ഇരുട്ടടിയായി വീണ്ടും പെട്രോള്‍ വര്‍ദ്ധനവ്. രാജ്യത്ത് തുടര്‍ച്ചയായി രണ്ടാം ദിനമാണ് പെട്രോളിന് വില വര്‍ദ്ധിക്കുന്നത്. 25 പൈസയുടെ വര്‍ധനവാണ് രണ്ടാം ദിനം രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില എണ്‍പത്തിയഞ്ചിലേക്ക് അടുത്തു.

84.84 രൂപയാണ് നിലവില്‍ കൊച്ചിയിലെ പെട്രോള്‍ വില ഉള്ളത്. ഡല്‍ഹിയില്‍ പെട്രോള്‍ വില 84.70 രൂപയില്‍ എത്തിയിരിക്കുകയാണ്. ഡീസല്‍ 74.88 രൂപ. ഇതുവരെയുള്ള റെക്കോഡ് ആണിത്.ഇന്നലെയും പെട്രോള്‍ വിലയില്‍ ഇരുപത്തിയഞ്ചു പൈസ കൂടിയിരിക്കുകയാണ്. ഏതാനും ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് ഇന്നലെ ഇന്ധനവിലയില്‍ എണ്ണ കമ്പനികള്‍ മാറ്റം വരുത്തിയത്.

Loading...