ജനങ്ങള്‍ക്ക് ഇരുട്ടടിയായി ഇന്ധനവില ഇന്നും കൂട്ടി; കൂട്ടിയത് തുടര്‍ച്ചയായ പതിനൊന്നാം ദിനം

തിരുവനന്തപുരം : കൊവിഡ് കാലത്ത് ജീവിതം തിരിച്ച് പിടിക്കാന്‍ പെടാപാട് പെടുകയാണ് ജനങ്ങള്‍. അതിനിടയിലാണ് കേന്ദ്രസര്‍ക്കാരിന്റെ തുടര്‍ച്ചയായ ഇരുട്ടടി ഇന്ധനവിലയുടെ രൂപത്തില്‍ വന്നുകൊണ്ടിരിക്കുന്നത്. തുടര്‍ച്ചയായ പതിനൊന്നാം ദിനമാണ് ഇന്ന് സംസ്ഥാനത്ത് ഇന്ധനവില വര്‍ദ്ധിക്കുന്നത്. പെട്രോളിന് 34 പൈസയും ഡീസലിന് 33 പൈസയുമാണ് കൂടിയത്. കൊച്ചിയില്‍ പെട്രോള്‍ വില 90 രൂപ 0.2 പൈസയും ഡീസല്‍ വില 84 രൂപ 64 പൈസയുമാണ്.

തിരുവനന്തപുരത്ത് പെട്രോള്‍ വില 91.78 രൂപയും ഡീസല്‍ വില 86.29 രൂപയുമായി. പത്ത് ദിവസത്തിനിടെ ഡീസലിന് 3 രൂപ 30 പൈസയും പെട്രോളിന് 2 രൂപ 93 പൈസയുമാണ് കൂട്ടിയത്.ഇന്ധനവില കുത്തനെ കൂടുന്ന സാഹചര്യത്തില്‍ എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറക്കുന്നത് നിയന്ത്രിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. എണ്ണ ഉത്പാദക രാജ്യങ്ങള്‍ക്ക് ഗുണകരമാകുന്ന രീതിയില്‍ വില കൂട്ടാനുള്ള തീരുമാനത്തിന്റെ ഭാഗമായി ഓപെക് എണ്ണ ഉല്‍പ്പാദനം കുറച്ചിരിക്കുകയാണ്.

Loading...