ജനങ്ങള്‍ക്ക് ഇരുട്ടടി; തുടര്‍ച്ചയായി നാലാം ദിനവും രാജ്യത്ത് ഇന്ധനവില കൂട്ടി

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിക്കിടയിലും തുടര്‍ച്ചയായ നാലാം ദിവസവും ഇന്ധനക്കൊള്ള തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍. പെട്രോളിന് 28 പൈസ വര്‍ദ്ധിപ്പിച്ചപ്പോള്‍ ഡീസലിന് കൂട്ടിയത് 33 പൈസ.പെട്രോളിന് 28 പൈസ വില കൂട്ടിയപ്പോള്‍ ഡീസലിന് കൂട്ടിയത് 33 പൈസ. കൊച്ചിയില്‍ പെട്രോളിന് 91.37 രൂപ. ഡീസലിന് 86.14 രൂപ. തിരുവനന്തപുരത്ത് പെട്രോളിന് നല്‍കേണ്ടത് 93.25 രൂപ. ഡീസലിന് 87.90 രൂപ. രാജ്യത്ത് കോവിഡ് പ്രതിസന്ധി തുടരുമ്പോഴും പ്രാണവായു കിട്ടാതെ ജനതയൊന്നാകെ മരിച്ചുവീഴുമ്പോഴും കേന്ദ്രസര്‍ക്കാര്‍ ഇന്ധനക്കൊള്ള തുടരുകയാണ് കേന്ദ്ര സര്‍ക്കാര്‍.

കേരളം, തമിഴ്‌നാട്, ബംഗാള്‍, അസം, പുതുച്ചേരി ഉള്‍പ്പെടെ രാജ്യത്തെ അഞ്ചിടങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചത് മുതല്‍ എണ്ണകമ്പനികള്‍ ഇന്ധനവില കൂട്ടിയിരുന്നില്ല. എന്നാല്‍ ഫലപ്രഖ്യാപനം വന്നതോടെ വീണ്ടും വിലവര്‍ധന തുടങ്ങിയിരിക്കുകയാണ്.പെട്രോളിന്റെ വില നിര്‍ണയാവകാശം കമ്പനികള്‍ക്ക് തീറെഴുതി നല്‍കിയത് രണ്ടാം യുപിഎ സര്‍ക്കാരാണ്. അതിനെതിരെ സമരം ചെയ്ത ബിജെപി അധികാരത്തിലെത്തിയപ്പോള്‍ ഡീസലിന്റെ വില നിര്‍ണയാവകാശവും കമ്പനികള്‍ക്ക് തീറെഴുതി നല്‍കി ശിങ്കിടി മുതലാളിത്തത്തിന്റെ നയം തുടര്‍ന്നു. ഇന്ധനവില വര്‍ധിപ്പിക്കുമ്പോഴെല്ലാം വില കൂട്ടുന്നത് ഞങ്ങളല്ല എന്നായിരുന്നു സംഘപരിവാര്‍ നേതാക്കളുടെ സ്ഥിരം പല്ലവി. ന്യായീകരണത്തിന്റെ പുതുവഴികള്‍ തേടി ചിലര്‍ സ്വയം പരിഹാസ്യരാകുന്നതും രാജ്യം കണ്ടു.

Loading...