സംസ്ഥാനത്ത് ഇന്നും ഇന്ധനവില കൂട്ടി,ഈ മാസം വില വര്‍ദ്ധിപ്പിക്കുന്നത് ആറാം തവണ

തിരുവനന്തപുരം: പൊതുജനങ്ങളുടെ നട്ടെല്ലൊടിച്ച് ഇന്ധനവില വര്‍ദ്ധനവ്. സംസ്ഥാനത്ത് ഇന്നും ഇന്ധനവില വര്‍ദ്ധിച്ചു.പെട്രോളിന് 25 പൈസയും, ഡീസലിന് 26 പൈസയുമാണ് ഉയര്‍ത്തിയിരിക്കുന്നത്. അതേസമയം തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് എണ്‍പത്തിയേഴ് രൂപ അറുപത്തിമൂന്ന് പൈസയും, ഡീസലിന് എണ്‍പത്തിയൊന്ന് രൂപ അറുപത്തിയെട്ട് പൈസയുമാണ് ഇന്നത്തെ വില ഉള്ളത്.

കൊച്ചി നഗരത്തില്‍ ഡീസല്‍ വില എണ്‍പത് കടന്നിരിക്കുകയാണ്. ഡീസലിന് എണ്‍പത് രൂപ പതിനാല് പൈസയും, പെട്രോളിന് എണ്‍പത്തിയഞ്ച് രൂപ തൊണ്ണൂറ്റിയേഴ് പൈസയുമായി. ഈ മാസം ആറാം തവണയാണ് ഇന്ധന വില വര്‍ദ്ധിപ്പിക്കുന്നത്.

Loading...