ഇന്നും ഇന്ധന വില കൂട്ടി, സര്‍വകാല റെക്കോര്‍ഡിലേക്ക്

രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി.ഇന്ധന വില സര്‍വ്വകാല റെക്കോഡില്. പെട്രോളിന് 28 പൈസയും ഡീസലിന് 25 പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ കേരളത്തിൽ പെട്രോളിന്റെ വില 93 രൂപ കടന്നിരിക്കുന്നു .തിരുവനന്തപുരത്ത് ഇന്ന് പെട്രോൾ ലിറ്ററിന് 93 രൂപാ 7 പൈസയും ഡീസൽ ലിറ്ററിന് 87 രൂപ 6 പൈസയും ആണ് .ഒമ്പത് മാസം കൊണ്ട് പെട്രോളിനും ഡീസലിനും 21 രൂപയാണ് വർധിച്ചത്.

കൊച്ചിയിൽ ഇന്ന് പെട്രോൾ വില 91 രൂപ 48 പൈസയും ഡീസൽ 86 രൂപ 11 പൈസയാണ്. തിരുവനന്തപുരത്ത് പെട്രോൾ വില 93 രൂപ 7 പൈസയായി. ഡീസൽ വില 87 രൂപ 6 പൈസയിലെത്തി.രാജ്യത്തെ ഒട്ടേറെ സ്ഥലങ്ങളിൽ പെട്രോൾ വില നൂറ് കടന്നു. കുത്തിച്ചുയരുന്ന ഇന്ധന വില അവശ്യസാധനങ്ങളുടെ വിലയെയും ബാധിച്ചിട്ടുണ്ട്.വരും ദിവസങ്ങളിലും ഇന്ധനവില ഉയരാനാണ് സാധ്യത.

Loading...