ഇന്ധനവില ഇന്നും കൂട്ടി; 20 ദിവസത്തിനള്ളിൽ വില വർദ്ധിക്കുന്നത് 11-ാം തവണ

തിരുവനന്തപുരം: ജനങ്ങളുടെ നടുവൊടിച്ച് ഇന്ധനവില ഇന്നും കൂട്ടി. ഇന്ന് പെട്രോളിന് 29 പൈസയും, ഡീസലിന് 30 പൈസയുമാണ് വർദ്ധിപ്പിച്ചത്. ഇതോടെ കൊച്ചിയിൽ പെട്രോളിന് 97.32 രൂപയും, ഡീസലിന് 93.71 രൂപയുമാണ് വില അതേ സമയം തിരുവനന്തപുരത്ത് പെട്രോളിന് 99.20 രൂപയും, ഡീസലിന് 94.47 രൂപയുമാണ് വില. കഴിഞ്ഞ ഇരുപത് ദിവസത്തിനുള്ളിൽ ഇത് പതിനൊന്നാം തവണയാണ് രാജ്യത്ത്ഇന്ധവില വർദ്ധിപ്പിക്കുന്നത്.