ഇന്ധനവില ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോൾ വില 104 രൂപയ്ക്കടുത്ത്

ജനങ്ങളെ നടുവൊടിച്ച് ഇന്ധനവില ഇന്നും കൂട്ടി.പെട്രോളിന് 30 പൈസയാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിലും വില 102 കടന്നു. 102.06 രൂപയാണ് കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് ഇന്നത്തെ വില. തിരുവനന്തപുരത്ത് 103.95 രൂപയും , കോഴിക്കോട് 102.26 രൂപയുമാണ് ഇന്നത്തെ പെട്രോൾ വില. ഡീസൽ വിലയിൽ മാറ്റമില്ല. തുടർച്ചയായി ഇന്ധനവില കൂട്ടുന്നതിലൂടെ ജനങ്ങൾക്കിടയിൽ പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുകയാണ് .കൊവിഡിനും ലോക്ക്ഡൗണിനുമിടയിൽ ജനങ്ങൾ നട്ടം തിരിയുമ്പോൾ‌ ഇന്ധനവില വർദ്ധനവ് ജനങ്ങൾക്ക് ഇരുട്ടടി ആവുകയാണ്.