പതിവ് തെറ്റിച്ചില്ല; ഇന്നും ഇന്ധനവില കൂട്ടി

ജനങ്ങളുടെ നടുവൊടിച്ച് രാജ്യത്തിന് ഇന്ധവില ഇന്നും കൂട്ടി. ഡീസലിന് 37 പൈസയും പെട്രോളിന് 30 പൈസയുമാണ് കൂട്ടിയത്. ഇതോടുകൂടി ഡീസലിന് വില നൂറു രൂപയ്ക്ക് അടുത്തിരിക്കുകയാണ്. തിരുവനന്തപുരത്ത് ഇപ്പോഴത്തെ ഡീസൽ വില 99 രൂപ 47 പൈസയായിരിക്കുകയാണ്.

അതേസമയം, തിരുവനന്തപുരത്ത് പെട്രോൾ വില 106 രൂപ കടന്നു. 106.06 രൂപയാണ് തലസ്ഥാനത്ത് ഇന്നത്തെ പെട്രോൾ വില.കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 104.10 രൂപയാണ് വില. ഇവിടെ ഡീസലിന് ഡീസൽ 97 രൂപ 57 പൈസയായി. കോഴിക്കോട് പെട്രോൾ വില 104.32 രൂപയും ഡീസൽ വില 97.91 രൂപയുമാണ്. വരും ദിവസങ്ങളിലും രാജ്യത്ത് ഇന്ധനവിലയിൽ വർധനയ്ക്ക് സാധ്യതയുണ്ടെന്ന് വിദഗ്ധർ
പറയുന്നു.

Loading...