ഇന്ധനവില ഇന്നും കൂട്ടി; വില കൂട്ടുന്നത് തുടര്‍ച്ചയായി പന്ത്രണ്ടാം ദിനം

ജനങ്ങള്‍ക്ക് ഇരുട്ടടിയായി രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. തുടര്‍ച്ചയായ പന്ത്രണ്ടാം ദിനമാണ് രാജ്യത്ത് ഇന്ധനവില കൂട്ടുന്നത്. ഇന്നലത്തെത്തിനെ അപേക്ഷിച്ച് കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 31 പൈസയും ഡീസലിന് 34 പൈസയുമാണ് വര്‍ധിച്ചത്. രാജ്യത്തിന്റെ പല ഭാഗത്തും പെട്രോള്‍ വില ഇതിനോടകം തന്നെ 100 പിന്നിട്ടിട്ടുണ്ട്.

ഇന്ധനവില കുത്തനെ വര്‍ധിക്കുന്ന സാഹചര്യത്തില്‍ എണ്ണ ഉത്പാദനം വെട്ടിക്കുറക്കുന്നത് നിയന്ത്രിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. എണ്ണ ഉത്പാദക രാജ്യങ്ങള്‍ക്ക് ഗുണകരമാകുന്ന രീതിയില്‍ വില കൂട്ടാനുള്ള തീരുമാനത്തിന്റെ ഭാഗമായി ഓപെക് എണ്ണ ഉത്പാദനം കുറച്ചിരിക്കുകയാണ്.

Loading...