സംസ്ഥാനത്ത് ഡീസലിനും സെഞ്ച്വറി അടിച്ചു; ഇന്ധലവില ഇന്നും കൂട്ടി

തിരുവന്തപുരം: സംസ്ഥാനത്ത് ഇന്നും ഇന്ധനവില കൂട്ടി. ഡീസലിന് 38 പൈസയും പെട്രോളിന് 30 പൈസയുമാണ് കൂട്ടിയത്. ഇതോടെ സംസ്ഥാനത്ത് ഡീസൽ വിലയും സെഞ്ച്വറി അടിച്ചിരിക്കുകയാണ്. തിരുവനന്തപുരത്തെ പാറശ്ശാല, വെള്ളറട, കാരക്കോണം മേഖലകളിൽ ഡീസൽ വില നൂറ് കടന്നു. 100 രൂപ 8 പൈസയാണ് ഇന്നത്തെ വില. തിരുവനന്തപുരം നഗരത്തിൽ 99.83 രൂപയാണ് ഡീസൽ വില. ഇടുക്കി ജില്ലയിലെ ചില പമ്പുകളിലും ഡീസൽ വില 100 കടന്നു.

കൊച്ചിയിൽ ഒരു ലിറ്റർ ഡീസലിന് 97.90 രൂപയാണ് വില. ഇവിടെ പെട്രോളിന് 104 രൂപ 35 പൈസയായി. കോഴിക്കോട് പെട്രോൾ വില 104.61 രൂപയും ഡീസൽ വില 98.20 രൂപയുമാണ്. പത്ത് മാസത്തിനിടെ ഡീസലിന് 19.63 രൂപയാണ് കൂട്ടിയത്. കഴിഞ്ഞ 16 ദിവസത്തിൽ ഡീസലിന് 3.85 രൂപ കൂട്ടി. നാല് മാസം മുമ്പാണ് കേരളത്തിൽ പെട്രോൾ വില 100 കടന്നത്.വരും ദിവസങ്ങളിലും രാജ്യത്ത് ഇന്ധനവിലയിൽ വർധനയ്ക്ക് സാധ്യതയുണ്ടെന്ന് വിദഗ്ധർ പറയുന്നു. രാജ്യത്തെ ഏറ്റവും ഉയർന്ന ഇന്ധനവില രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിലാണ്. ശ്രീഗംഗാനഗറിൽ പെട്രോളിന് 116.06 രൂപയും ഡീസൽ 106.77 രൂപയുമാണ് വില.

Loading...