മഞ്ജു ചേച്ചിയൊക്കെ ഏറ്റ സാധനം ആണ്, ആ നാലു പേരൊഴികെ എനിക്കാരെയും ഇഷ്ടമല്ല; ഫുക്രു

ബിഗ് ബോസ്സ് ഹൗസിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ് ടിക്‌ടോക് വീഡിയോകളിലൂടെ ദശലക്ഷകണക്കിന് ആളുകളുടെ ഇഷ്ടം കവർന്ന ഫുക്രു എന്ന കൃഷ്ണ ജീവ്. ബൈക്ക് സ്റ്റണ്ടറും ഡിജെയുമെല്ലാമായ ഈ ഇരുപത്തി മൂന്നുകാരൻ കൊട്ടാരക്കാര സ്വദേശിയാണ്. സമൂഹമാധ്യമങ്ങളിലെ പോപ്പുലാരിറ്റിയാണ് ഫുക്രുവിനെ ബിഗ് ബോസ് ഹൗസിലെത്തിച്ചത്. പ്രേക്ഷകർക്ക് ഇഷ്ടമുള്ള മത്സരാർത്ഥിയെ നിർദ്ദേശിക്കാൻ ചാനൽ അവസരം നൽകിയപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവുമധികം ഉയർന്നുകേട്ട പേരുകളിൽ ഒന്ന് ഫുക്രുവിന്റേതായിരുന്നു. ഫുക്രുവും ബിഗ് ബോസിലുണ്ടെന്ന വാർത്തകൾ പുറത്തുവന്നതോടെ എന്തിന്റെ അടിസ്ഥാനത്തിലാണ് ഈ സെലക്ഷൻ എന്ന വിമർശനങ്ങളുമായും ചിലർ രംഗത്തെത്തിയിരുന്നു

സ്വയം പരിചയപ്പെടുത്തുന്ന ടാസ്ക്കില്‍ ഇത് വരെ, വീണ, സോമദാസ്‌, സുജോ, പാഷാണം ഷാജി, രജിത്ത്, ആര്യ എന്നിവരാണ് വന്നത്. നാല് ദിവസം കൊണ്ട് തന്നെ പരസ്പരം അറിയാത്ത മത്സരാര്‍ത്ഥികള്‍ക്ക് മനസ്സിലാക്കാനും,സ്വഭാവങ്ങള്‍ ഉള്‍കൊള്ളാനും സാധിച്ചിട്ടുണ്ട്. എന്നാല്‍ ചിലരുടെ അമിത ഇടപെടലുകള്‍ വീടിനുള്ളില്‍ ചര്‍ച്ചയ്ക്കും വഴിതെളിയിച്ചു. ബിഗ് ബോസ് തുടങ്ങിയ അന്ന് മുതല്‍ തന്നെ മറ്റ് മത്സരാര്‍ത്ഥികളുടെ ഇടയില്‍ രജിത് ആണ് ചര്‍ച്ചാ വിഷയം.

Loading...

എന്നാല്‍ കുടുംബത്തിലെ ഏറ്റവും ചെറിയ മത്സരാര്‍ത്ഥിയായ ഫുക്രു പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയെടുത്തിട്ടുണ്ട്. ടിക് ടോക് വീഡിയോകളിലൂടെ സോഷ്യല്‍ മീഡിയയില്‍ സ്റ്റാര്‍ ആയിരുന്ന ഫുക്രു ഇടയ്ക്ക് അല്‍പ്പം വെറുപ്പും സമ്ബാദിച്ചിട്ടുണ്ട്. തന്നെ വെറുത്തവര്‍ക്ക് മുന്‍പില്‍ താന്‍ ആരാണ് എന്ന് തെളിയിക്കാനുള്ള അവസാരമായിട്ടാണ് ബിഗ് ബോസിലെ തന്റെ എന്‍ട്രി ഫുക്രു ഉപയോഗപ്പെടുത്തുന്നത്.
ഇപ്പോഴിതാ ഷോയിലെ ഏറ്റവും മുതിര്‍ന്ന താരം രാജിനി ചാണ്ടി മുതലുള്ള മത്സാരാര്‍ത്ഥികള്‍ക്ക് മാതൃക ആക്കാനുള്ള പെര്‍ഫോമന്‍സാണ് ഇടയ്ക് ഫക്രു കാഴ്ച വയ്ക്കുന്നത്. എങ്കിലും ചില സമയങ്ങളില്‍ 23 വയസ്സുകാരന്‍ വെറും പതിമൂന്ന് വയസ്സുകാരന്‍ ആകുന്നതും നമുക്ക് കാണാന്‍ കഴിയും.

പക്ഷെ ചില അവസരങ്ങളില്‍ താരം പക്വതയോടെയുള്ള പെരുമാറ്റവും കാഴ്ച വയ്ക്കുന്നുണ്ട് എന്ന് എടുത്ത് പറയാതെവയ്യ. കാരണം,രജിത്തിനെ പറ്റി വീട്ടിലെ മറ്റ് അംഗങ്ങള്‍ ചില സംസാരങ്ങള്‍ നടത്തിയിരുന്നു. ഇതിനിടയിലാണ് മറ്റുള്ളവര്‍ പറയുന്നതിന് മുഖ വില നല്‍കാതെ, കാര്യത്തിന്റെ നിജ സ്ഥിതി നേരിട്ട് മനസിലാക്കാനായി രജിത്തിന്റെ അടുത്ത് ഫുക്രു എത്തുന്നത്. എന്താണ് ചേട്ടാ, എങ്ങിനെയാണ് അബോഷന്‍ സംഭവിച്ചത്. എല്ലാവരും ഓരോന്ന് പറയുന്നുണ്ടല്ലോ. എന്താണ് സത്യാവസ്ഥ എന്ന് ഫുക്രു തിരക്കുന്ന സീന്‍ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ഫുക്രു കാണിക്കുന്ന പക്വത മറ്റാരും ഇതേ വരെ പ്രകടിപ്പിച്ചിട്ടില്ലെന്നും പ്രേക്ഷകര്‍ പറയുന്നുണ്ട്.

എന്നാല്‍ കഴിഞ്ഞദിവസം നടന്ന എപ്പിസോഡില്‍ തനിക്ക് നാല് പേരെ ഒഴിച്ചാല്‍ പെണ്‍പടകളില്‍ ആരെയും ഇഷ്ടമല്ല എന്ന് പരീകുട്ടിയോട് തുറന്നു പറയുന്നതും ഫുക്രുവിന്റെ വ്യക്തിത്വമാണ് സൂചിപ്പിക്കുന്നതെന്നും സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം ഉയരുന്നുണ്ട്. ആര്യചേച്ചി, വീണ ചേച്ചി തസ്‌നി താത്ത, പിന്നെ ഇവള്‍( രേഷ്മയാണോ എലീന യാണോ എന്ന കാര്യത്തില്‍ വ്യക്തത ഇല്ല ) ഇവരെ മാത്രമേ എനിക്ക് ഇഷ്ടം ഉള്ളൂ. മറ്റൊന്നിനെയും എനിക്ക് ഇഷ്ടമല്ല. മഞ്ജു ചേച്ചിയൊക്കെ ഏറ്റ സാധനം ആണ്. അവരൊക്കെ ഇളകും. ഇളകി ആടും ഇവിടെ. വന്‍ വയലന്റ് ആകും ഇവിടെയെ ന്നും ഫുക്രു പരീകുട്ടിയോട് വ്യക്തമാക്കി.