ടിക് ടോക് കാരണമാണ് ഇവിടെ വരെ എത്തിയത്,എന്നാല്‍ സുരക്ഷയ്ക്കാണ് പ്രാമുഖ്യം; ഫുക്രു

കൊച്ചി: ടിക് ടോക്കിലൂടെ പ്രശസ്തനായ താരമാണ് ഫുക്രു. അതേസമയം ടിക്ടോക്ക് നിരോധനത്തെപ്പറ്റി ഫുക്രുവിന്റെ അഭിപ്രായം ഇങ്ങനെയാണ്.കേന്ദ്ര സര്‍ക്കാര്‍ ടിക്ക് നിരോധിച്ചതില്‍ വിഷമമുണ്ടെന്നും എന്നാല്‍ നമ്മുടെ സുരക്ഷയ്ക്കാണ് താന്‍ പ്രാമുഖ്യം നല്‍കുന്നതെന്നാണ് താരം പ്രതികരിച്ചത്. ടിക് ടോക് താരവും ബിഗ് ബോസ് മത്സരാര്‍ത്ഥിയുമായിരുന്നു ഫുക്രു.അതിന് ശേഷം ഫുക്രു കൂടുതല്‍ പ്രശസ്തനാവുകയും ചെയ്തു.

രാജ്യത്തിന് വേണ്ടിയുള്ള തീരുമാനമായത് കൊണ്ട് താന്‍ കേന്ദ്രത്തിന്റെ തീരുമാനത്തോട് യോജിക്കുകയാണ്. എല്ലാവരും ഈ തീരുമാനത്തെ അംഗീകരിക്കുന്നതായിട്ടാണ് താന്‍ മനസിലാക്കിയിരിക്കുന്നതെന്നും ഫുക്രു പറയുന്നു.ഒരു മലയാള ചാനലിന്റെ ചര്‍ച്ചാ പരിപാടിയിലായിരുന്നു ഫുക്രു തന്റെ അഭിപ്രായം വ്യക്തമാക്കിയത്. താന്‍ ‘ടിക് ടോക്’ കാരണമാണ് ഇവിടെവരെ എത്തിയത്.

Loading...

എന്നാല്‍ സുരക്ഷയ്ക്ക് കോട്ടം തട്ടുന്നതായി വന്നാല്‍ ‘ടിക് ടോക്കിനെ’ ഒരു ആപ്പായി മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂ എന്നും അതില്‍ വികാരം കൊണ്ടിട്ട് കാര്യമില്ലെന്നും ഫുക്രു വ്യക്തമാക്കി.ഇന്നലെയായിരുന്നു ഇന്നു ടിക് ടോക് ഉള്‍പ്പെടെയുള്ള 59 ചൈനീസ് ആപ്പുകള്‍ ഇന്ത്യ നിരോധിച്ചത്.ഇന്നു മുതല്‍ ആപ്പ് പൂര്‍ണമായും പ്രവര്‍ത്തനം അവസാനിപ്പിച്ചിട്ടുണ്ട്.സ്വകാര്യതാ പ്രശ്‌നങ്ങളും മറ്റും പരിഗണിച്ചാണ് ആപ്പുകള്‍ രാജ്യത്ത് നിരോധിച്ചത്. കേന്ദ്ര ഐടി മന്ത്രാലയമാണ് നിരോധിച്ചത്.