സൗദി അറേബ്യ: ഒരു ഗാര്‍ഹിക തൊഴിലാളി തന്റെ കോപം മുഴുവന്‍ തെരുവില്‍ ഓടിക്കൊണ്ടിരുന്ന കാറുകള്‍ക്കു നേരെ എടുത്തതിന്റെ വീഡിയോ വൈറലാകുന്നു. ഒരു കാറിനെ ഇവര്‍ തടയാന്‍ ചെന്നപ്പോള്‍ അതിന്റെ ഡ്രവര്‍ കാര്‍ പിന്നോട്ടോടിച്ച് രക്ഷപെടുവാന്‍ ശ്രമിക്കുന്നതും പിന്നീട് മറ്റൊരു കാറില്‍ ഇവര്‍ ചാടിക്കയറാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. ആഫ്രിക്കന്‍ വംശജയാണ് ഇവര്‍. ഇവര്‍ ഒന്നുകില്‍ എന്തെങ്കിലും മാനസിക രോഗമുള്ളയാളോ, അതോ എങ്ങനെയെങ്കിലും സൗദിയിലെ ഗാര്‍ഹിക തൊഴിലില്‍ നിന്ന് രക്ഷപെടുവാനുള്ള ശ്രമമോ ആണിതെന്ന് ഈ വീഡിയോ പ്രസിദ്ധീകരിച്ച സാദാ ദിനപ്പത്രം അവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.