Kerala Top one news

ഇരുളിന്റെ മറവില്‍ യുവതികളെ ശബരിമലയില്‍ എത്തിച്ച നടപടി ഭീരുത്വം; ഹിന്ദു വിഭാഗത്തെ മാത്രം ലക്ഷ്യകേന്ദ്രമാക്കുന്നു: ജി. മാധവന്‍ നായര്‍

കോഴിക്കോട്: ഇരുളിന്റെ മറവില്‍ യുവതികളെ ശബരിമലയില്‍ എത്തിച്ച നടപടി ഭീരുത്വമാണെന്ന് ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍ നായര്‍. യുവതികള്‍ ശബരിമലയിലെത്തിയത് സര്‍ക്കാര്‍ സ്പോണ്‍സേഡ് പരിപാടിയായിരുന്നു. പാതിരാത്രി ആര്‍ക്കു വേണമെങ്കിലും അങ്ങനെ ചെയ്യാന്‍ കഴിയും. പക്ഷേ, അതു ഭീരുത്വമണെന്നും മാധവന്‍ നായര്‍ പറഞ്ഞു.

“Lucifer”

‘സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ആദ്യമുണ്ടായ പ്രശ്നങ്ങള്‍ക്കു ശേഷം നിലവില്‍ വന്ന സമാധാന അന്തരീക്ഷം പൂര്‍ണമായും തകര്‍ക്കപ്പെട്ടു. സിഖുകാര്‍ക്കും ക്രിസ്ത്യാനികള്‍ക്കും അവരുടേതായ ആചാരങ്ങളുണ്ട്. അതില്‍ സര്‍ക്കാരോ കോടതിയോ ഇടപെടുന്നുണ്ടോ? പിന്നെ എന്തുകൊണ്ടാണ് ഹിന്ദു വിഭാഗത്തെ മാത്രം ലക്ഷ്യകേന്ദ്രമാക്കുന്നത്. ഇത് രാഷ്ട്രീയ അജണ്ടയാണെന്നും’ മാധവന്‍ നായര്‍ പറഞ്ഞു. നാടിനു നാശം വിതച്ച പ്രളയത്തിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കേണ്ട കേരള സര്‍ക്കാര്‍ ശബരിമല വിഷയത്തില്‍ ഊര്‍ജം പാഴാക്കുകയാണെന്നും മാധവന്‍ നായര്‍ കുറ്റപ്പെടുത്തി.

പ്രളയത്തില്‍ സംസ്ഥാനത്ത് വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായത്. പുനര്‍നിര്‍മാണവും പുനരധിവാസവും ഒച്ചിഴയുന്ന വേഗത്തിലാണ് പുരോഗമിക്കുന്നത്. അത്തരം കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും മാധവന്‍ നായര്‍ പറഞ്ഞു.

ബി.ജെ.പിയുടെ സംഘടനാ സംവിധാനത്തില്‍ സജീവമാകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കേരളവികസനം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ ബൗദ്ധിക പിന്തുണ നല്‍കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related posts

ഐഎസിന്റെ ജിഹാദി ജോണ്‍ സിദ്ധാര്‍ഥ ധറിനെ ആഗോള ഭീകരനായി അമേരിക്ക പ്രഖ്യാപിച്ചു

സന്തോഷ് ട്രോഫി ഇപ്പോഴും ഇന്ത്യയിലെ ദേശീയ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് തന്നെയാണ്; രൂക്ഷ വിമര്‍ശനവുമായി ഐ.എം വിജയന്‍

ആരോഗ്യമന്ത്രി കെ കെ ശൈലജയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

subeditor10

കാമുകനേ കിടക്ക വിരിച്ച് സ്വീകരിക്കുന്ന അമ്മ, ഒടുവിൽ 11കാരി മകളേയും ബലാൽസംഗം ചെയ്തു

subeditor

ഈ വിവാദം മനപൂര്‍വ്വം ;കൊച്ചിയിലുള്ള ആൾ എങ്ങിനെ മുബൈയിൽ നിന്നും ഫേസ്ബുക്ക് പോസ്റ്റിടും- ദിലീപ്

subeditor

ബിനോയ്‌കൊടിയേരി കുടുങ്ങി, ദുബായില്‍ യാത്രാവിലക്ക് കേരളത്തില്‍ കാലുകുത്താന്‍ പറ്റില്ല ജയിലില്‍ പോകും

കൊച്ചിറവിള കൊലപാതകം അതിക്രൂരം, അനനന്തുവിന്റെ മാംസം അറുത്തെടുത്തു, വേദനയില്‍ പുളയുമ്പോള്‍ കെജിഎഫിലെ നായകന്റെ ഡയലോഗുകള്‍ പറഞ്ഞ് പ്രതികള്‍

subeditor10

പുഴയില്‍ ചാടിയ നാലംഗ കുടുംബത്തിലെ അവസാനത്തെ ആളെയും കണ്ടെത്തി

മനിതി സംഘം ശബരിമല ദര്‍ശനത്തിന് എത്തിയത് കേരള സര്‍ക്കാരിന്റെ അറിവോടെ; സുപ്രീം കോടതിവിധി നടപ്പാക്കുമെന്ന പ്രഖ്യാപനം നടപ്പാക്കാന്‍ പരമാവധി ശ്രമിച്ചെന്നു വരുത്താനുള്ള നാടകം

subeditor5

മെഡിക്കല്‍ കോളേജില്‍ ആസിഡ് കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച രണ്ട് ജീവനക്കാരില്‍ ഒരാള്‍ മരിച്ചു

അക്കൗണ്ട് തുറക്കൽ നീക്കം തുടക്കത്തിലെ പാളി. രാജഗോപാലിന്റെ സീറ്റ് കുമ്മനം കൈക്കലാക്കുന്നു. നേതാക്കളിൽ ഭിന്നതയും

subeditor

ശബരിമലയില്‍ ചോര പൊടിക്കാന്‍ തൃപ്തി ദേശായി എത്തുന്നു; എന്ന് മല ചവിട്ടുമെന്ന് വ്യക്തമാക്കി തൃപ്തി ദേശായി,

subeditor10