വീട്ടില്‍ നിന്നും ഇറങ്ങിയാല്‍ ഒരു നായയുടെ പിന്തുണ പോലും ഇല്ലാത്തവരാണ് ശബരിമല വിഷയത്തില്‍ ബഹളം വയ്ക്കുന്നത്: രൂക്ഷ വിമര്‍ശനവുമായി ജി സുധാകരന്‍

ശബലിമയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശിക്കാം എന്ന സുപ്രീം കോടതി വിധിയെ അനുകൂലിച്ചും പ്രതികൂലിച്ചും വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. സോഷ്യല്‍ മീഡിയകളിലും വലിയ ചര്‍ച്ചകളും അരങ്ങേറുന്നുണ്ടായിരുന്നു. പലരും പ്രതിഷേധവുമായി തെരുവിലിറങ്ങുകയും ചെയ്തു.

പ്രതിക്ഷേധിക്കുന്നവരെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ് മന്ത്രി ജി സുധാകരന്‍. വീട്ടില്‍ നിന്നും ഇറങ്ങിയാല്‍ ഒരു നായയുടെ പിന്തുണ പോലും ഇല്ലാത്തവരാണ് ശബരിമല വിഷയത്തില്‍ ബഹളം വയ്ക്കുന്നതെന്ന് ജി സുധാകരന്‍ പറഞ്ഞു.

സമരങ്ങളില്‍ നാലുപേരുടെ പിന്തുണയുള്ളത് എന്‍ എസ് എസിനു മാത്രമാണ്. ഇത്തരം അവസരത്തില്‍ മാത്രമാണ് രാജകുടുംബത്തെ നാട്ടുകാര്‍ കാണുന്നത്. കോണ്‍ഗ്രസ് രാജവഴ്ചയുടെ ഉച്ചിഷ്ടം കഴിക്കുകയാണെന്നും ജി സുധാകരന്‍ പറഞ്ഞു. സര്‍ക്കര്‍ നിലപാടിനെ പിന്തുണ എസ് എന്‍ ഡി പിയുടെ നിലപാട് നല്ലതിനാണെന്നും മന്ത്രി വ്യക്തമാക്കി. .

Top