ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്ന് ജി സുകുമാരന്‍ നായര്‍

കേരളത്തിലെ ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. നാടിന്റെ അവസ്ഥ മനസിലാക്കി ജനങ്ങൾ വോട്ട് ചെയ്യണമെന്നും ജനാധിപത്യ വ്യവസ്ഥയില്‍ നല്ല ഗവണ്‍മെന്റ് വരേണ്ടത് അനിവാര്യമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ചങ്ങനാശ്ശേരി വാഴപ്പള്ളി സെന്റ് തെരേസാസ് ഹൈസ്‌കൂളിലെ 115 ആം നമ്പര്‍ ബൂത്തിലാണ് സുകുമാരന്‍ നായര്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തിയത്.

അതേസമയം കോഴിക്കോട് മൊടക്കല്ലൂര്‍ സ്‌കൂളില്‍ വോട്ട് ചെയ്യാനെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ സീറ്റുകളുടെ കാര്യത്തിലും വോട്ടിന്റെ കാര്യത്തിലും ശക്തമായ മുന്നേറ്റം നടത്തുക എന്‍ഡിഎ ആയിരിക്കുമെന്നു പറഞ്ഞു. മൂന്നാം ബദലിന് വേണ്ടി വോട്ട് ചെയ്യുന്ന തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രിയുടെ വികസന രാഷ്ട്രീയ൦ കേരളത്തിൽ ഇടം നേടും. ഉജ്വല മുന്നേറ്റം ഉണ്ടാകും. ഫലം പുറത്തുവരുമ്പോള്‍ പ്രബലരായ രണ്ട് മുന്നണികള്‍ക്കും തിരിച്ചടിയുണ്ടാകും, സീറ്റുകളുടെ കുറവുണ്ടാകും. വോട്ടിംഗ് ശതമാനത്തില്‍ വലിയ ഇടിവുണ്ടാകും.

Loading...