നിവിന്‍ പോളി ചിത്രം പ്രേമം റെക്കോര്‍ഡ് കളക്ഷനില്‍ മുന്നേറുമ്പോള്‍, ഇന്റെര്‍നെറ്റില്‍ ചോര്‍ന്ന വ്യാജപ്രേമവും അതിന്മേലുള്ള അന്വേഷണങ്ങളൂം, വിവാദങ്ങളും കെട്ടടങ്ങുമുമ്പ്, പ്രേമത്തെ വിമര്‍ശിച്ച് ഗായകന്‍ ജി. വേണുഗോപാല്‍.

വേണുഗോപാല്‍ ചോദിക്കുന്നു “എനിക്കാണോ, പ്രേമം ആഘോഷിക്കുന്ന കേരളക്കരയ്ക്കാണോ വട്ട് ?”

Loading...

നിവിന്‍ പോളി ചിത്രം പ്രേമത്തെ വിമര്‍ശിച്ച് ഗായകന്‍ ജി. വേണുഗോപാല്‍. ഫെയ്‌സ്ബുക്ക് പ്രൊഫൈലിലാണ് വേണുഗോപാലിന്റെ വിമര്‍ശനം. അതേസമയം അദ്ദേഹത്തിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ ഈ പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുമില്ല.

വേണുഗോപാലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ

‘പ്രേമം’ കണ്ടു. കണ്ണു പറിഞ്ഞു! 15 കാരിയായ എന്റെ മകളോടും അവളുടെ സുഹൃത്തിനോടുമോപ്പം ചിരിക്കണോ അതോ ഭാര്യ രശ്മിയോടൊപ്പം പല്ലിളിക്കണോ (grimace) എന്ന് സംശയിച്ച ഏതാനും ക്രൂര നിമിഷങ്ങള്‍! വര്‍ഷങ്ങളായി സിനിമ കാണുകയും ആസ്വദിക്കുകയും, പരിതപിക്കുകയും, അലറി ചിരിക്കുകയും, രഹസ്യമായി വിതുമ്പുകയും, പല നടിമാരെയും അതതു കാലങ്ങളില്‍ സ്വപ്നം കാണുകയും, പല മഹാ നടന്മാരെയും മനസ്സില്‍ പ്രതിഷ്ടിക്കുകയും, മലയാളത്തില്‍ vincent, കെ.എസ്. സേതുമാധവന്‍, പീ. എന്‍. മേനോന്‍, തുടങ്ങി കെ. ജീ. ജോര്‍ജ്, അരവിന്ദന്‍, ഭരതന്‍, പദ്മരാജന്‍, സത്യന്‍ അന്തിക്കാട്, ശ്രീനിവാസന്‍, തൊട്ടു ഷാജി കൈലാസ് വരെയുള്ള സംവിധായകരെ ഇഷ്ടപ്പെട്ടുകയും, ന്യൂ generation ഫിലിം makers ഇല്‍ അമല്‍ നീരദ്, സമീര്‍ താഹിര്‍, വിനീത് ശ്രീനിവാസന്‍ ഉള്‍പെടെയുള്ളവരെ ആദരിക്കുകയും ചെയ്യുന്ന എനിക്കാണോ വട്ട്? അതോ, പ്രേമം ആഘോഷിക്കുന്ന കേരളക്കരയ്ക്കാകെയാണോ വട്ട്? :)ഇനി മധ്യ വയസ്സിന്റെ വിഹ്വലതകളില്‍ ഒന്നാണോ ഈ അനിഷ്ടം smile emoticon? Samuel Beckett, Edward Albee, Vaclav Havel മുതല്‍ പേര്‍ (theater of the absurd) അങ്ങ് യൂറോപ്പില്‍ എവിടെയോ അവരുടെ കുഴിമാടങ്ങളില്‍ തിരിയുകയും മറിയുകയും ചെയ്യുന്നുണ്ടോ ആവോ?