ഗെയിൽ സമരം, അട്ടിമറിക്കാൻ ചെന്നിത്തലയും, കുഞ്ഞാലികുട്ടിയും, കുഞ്ഞാപ്പക്കെതിരേ കലാപം,പാർട്ടി വിട്ട് പോകുമെന്ന് വാട്സപ്പ് ചർച്ചകൾ

മഞ്ചേരി: ഗെയിൽ സമരം..കുഞ്ഞാലികുട്ടിയുടെ ഒത്തുകളിക്കെതിരേ പാർട്ടി പ്രവർത്തകർ പ്രതികരിക്കുന്നു. എന്നാലും കുഞ്ഞാപ്പ തന്നെ ഇത് പറഞ്ഞല്ലോ..നമ്മടേ കുഞ്ഞാപ്പ ഇനീം പഠിച്ചില്ലേ ഈ മാർക്സിസ്റ്റ്കാരുടെ ചതി..എന്ന് ലീഗിന്റെ വാട്സപ്പ് ഗ്രൂപ്പ് ചർച്ചകൾ. രമേശ് ചെന്നിത്തല പറഞ്ഞിട്ടാണ്‌ നിശംബ്ദത പാലിക്കുവാൻ കുഞ്ഞാപ്പ പറഞ്ഞത് എന്ന് മറ്റൊരു ചർച്ച. ചെന്നിത്തലയുടെ പാർട്ടിയേ സോളാറിൽ നിന്നും ഉരാൻ നടത്തുന്ന ഈ നീക്കത്തിൽ നമ്മൾ എന്തിനു ഈ സമരം കലക്കണം..എന്നു മറു ചോദ്യം..എന്തായാലും ഇടതും വലതും ഒത്തുകൊണ്ടുള്ള സമരം ഒതുക്കൽ പകൽ പോലെ പുറത്തുവന്നു. കോൺഗ്രസിനൊപ്പം ചേർന്ന് സമരം തകർക്കാനുള്ള നീക്കത്തിനെതിരേ ലീഗിൽ വൻ കലാപമാണ്‌ നടക്കുന്നത്. ഈ ഇടപാടിൽ എത്ര കോടി കിട്ടി എന്നുവരെ ചോദ്യങ്ങൾ ഉയരുന്നു..എല്ലാം കുഞ്ഞാലികുട്ടിക്ക് എതിരേ..ഗെയിൽ സമരത്തിൽ ലീഗ് നേതാക്കന്മാരുടെ നിശബ്‌ദതക്കെതിരെ പ്രവർത്തകരുടെ പ്രതിഷേധം ശക്തം .

ഇനിയുമീ സ്ഥിതി തുടർന്നാൽ കൂട്ടത്തോടെ ലീഗ് വിട്ടുപോവുമെന്ന മുന്നറിയിപ്പുമായി വാട്സാപ്പ് ഗ്രൂപ്പുകളിലെ ചർച്ചകൾ ശ്കതമാണ് . രമേശ് ചെന്നിത്തലയുടെ നിർദേശപ്രകാരം ഗെയിൽ സമരത്തിൽ ലീഗ് നിശബ്തത പാലിക്കണം എന്ന കുഞ്ഞാലിക്കുട്ടിയുടെ നിർദേശം ലീഗിന്റെ പ്രാദേശിക നേതാക്കന്മാരടക്കം ശിരസാ വഹിച്ചതാണ് പ്രവർത്തകരെ ചൊടിപ്പിച്ചത് .മലപ്പുറം ജില്ലയിലെ ലീഗിന്റെ സൈബർ വിങ്ങിന്റെ വാട്സ്ആപ് ഗ്രൂപ്പിലാണ് ഗെയിൽ സമരത്തിലെ മിണ്ടാപൂച്ചനയത്തിനെതിരെ പ്രതിഷേധിച്ചു   പ്രവർത്തകർ ലീഗ് വിടുമെന്നടക്കമുള്ള മുന്നറിയിപ്പുകൾ നൽകുന്ന ശബ്‌ദ സന്ദേശ ചർച്ചകൾ നടത്തുന്നത്

Loading...