യന്ത്ര ഊഞ്ഞാലില്‍ നിന്ന് കുട്ടി തെറിച്ചുവീണ് മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു

പത്തനംതിട്ട;  ചിറ്റാറില്‍ യന്ത്ര ഊഞ്ഞാലില്‍ നിന്ന് കുട്ടി തെറിച്ചുവീണ് മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. യന്ത്രത്തിന്‍റെ പ്രവര്‍ത്തനക്ഷമത ഏതെങ്കിലും ഏജന്‍സി ഉറപ്പുവരുത്തിയോ , ആരാണ് പ്രവര്‍ത്തനാനുമതി നല്‍കിയത് എന്നീ കാര്യങ്ങള്‍ ജില്ലാ കലക്ടര്‍ വിശദീകരിക്കണം . കുട്ടി മരിച്ച സംഊവത്തില്‍ സ്വീകരിച്ച നിയമ നടപടികള്‍ ജില്ല പൊലീസ് മേധാവിയും വിശദീകരിക്കണം . രണ്ടാഴ്ചയ്ക്കുള്ളില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദേശം നല്‍കി. അതേസമയം കാർണിവല്‍ സംഘടിപ്പിച്ചത് അനുമതി ഇല്ലാതെയാണ്. ആവശ്യമായ അനുമതി ഇല്ലെന്ന് വ്യക്തമായിട്ടും പഞ്ചായത്ത് വിനോദ നികുതി കൈപ്പറ്റുകയും വാക്കാല്‍ അനുമതി നല്‍കുകയുമായിരുന്നു.

അഗ്നിശമന സേന, പൊലീസ്, പൊതുമരാമത്ത് വകുപ്പ്, കെ എസ്ഇ ബി എന്നീ വകുപ്പുകളുടെ അനുമതി ലഭിച്ചാല്‍ മാത്രമെ കാർണിവല്‍ നടത്താൻ പഞ്ചായത്ത് അനുമതി നല്‍കുകയുള്ളു. എന്നാല്‍ ഒരുഅനുമതിയും ഇല്ലാതെ യാണ് കാർണിവല്‍ നടത്തിവന്നിരുന്നത്. അതേസമയം ഇരുപതിനായിരം രൂപവിനോദനികുതിയായി  കൈപ്പറ്റി വാക്കാലുള്ള അനുമതിയാണ് പഞ്ചായത്ത് അധികൃതർ നല്‍കിയത് .ചിറ്റാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റും ഇത് സമ്മതിക്കുന്നു.

Loading...

അഞ്ച് വയസ്സ് പ്രായമുള്ള അലൻ കഴിഞ്ഞ രാത്രിയിലാണ് ജയിന്‍റ് വിലില്‍ നിന്നും തെറിച്ച് വീണ് തല്ക്ഷണം മരിച്ചത്.ഒപ്പം ഉണ്ടായിരുന്ന അലന്‍റെ സഹോദരി പ്രിയങ്ക ഗുരതരാവസ്ഥയില്‍  ഒരുസ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടത്തിന് ശേഷം കാർണിവലിന്‍റെ സംഘാടകർ ഒളിവില്‍പ്പോയി.