ഒറ്റയിരുപ്പില്‍ 12 മണിക്കൂര്‍ പബ്ജി കളിച്ചു;വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

ചെന്നൈ:യുവതലമുറ ഏറ്റവും കൂടുതല്‍ അഡിക്റ്റ് ആയ ഗെയിമുകളില്‍ ഒന്നാണ് പബ്ജി. ലോക്ക്ഡൗണില്‍ കുടുങ്ങി വീട്ടിലിരിക്കുന്ന സമയം കൂടുതല്‍ ആയതിനാല്‍ കൂടുതല്‍ കുട്ടികളും ഇപ്പോള്‍ മുഴുവന്‍ സമയം ഗെയിമിലുമാണ്. അത്തരത്തില്‍ അമിതമായി ഗെയിം കളിച്ച് മരണത്തിലേക്ക് വരെ കാര്യങ്ങള്‍ എത്തിയിരിക്കുകയാണ് നമ്മുടെ നാട്ടില്‍. സംഭവം തമിഴ്‌നാട് ഈറോഡിലാണ്. പകല്‍ മുഴുവന്‍ 12 മണിക്കൂര്‍ തുടര്‍ച്ചയായി ഒറ്റയിരുപ്പില്‍ ഇരുന്ന് പബ്ജി കളിച്ച 16 വയസ്സുകാരനാണ് ദാരുണാന്ത്യം സംഭവിച്ചിരിക്കുന്നത്.

ലോക്ക്ഡൗണിനെത്തുടര്‍ന്ന് പുറത്ത് പോകാന്‍ കഴിയാതിരുന്ന വിദ്യാര്‍ത്ഥിയാണ് മുഴുവന്‍ സമയം ഗെയിം കളിച്ച് കുഴഞ്ഞു വീണ് മരിച്ചത്. ഈ ഗംയിം നേരത്തെ തന്നെ കുട്ടികളെ കീഴ്‌പ്പെടുത്തുന്നതായുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഏതായാലും പബ്ജി കളിച്ച് മരണത്തിന് കീഴടങ്ങേണ്ടി വന്ന അവസാനത്തെ ഇരായണ് ഈ പതിനാറുകാരന്‍. ഈറോഡ് കരുങ്കല്‍പാളയത്തെ സതീഷ് കുമാറെന്ന വിദ്യാര്‍ത്ഥിയാണ് പബ്ജി കളിച്ച് മരണത്തിന് കീഴടങ്ങിയത്. സ്വകാര്യ പോളിടെക്‌നിക്കല്‍ ടെക്‌സ്‌റ്റൈയില്‍ ഡിസൈന്‍ വിദ്യാര്‍ത്ഥിയായിരുന്നു സതീഷ്. തോല്‍വികള്‍ താങ്ങാന്‍ സതീഷിന് കഴിയില്ലായിരുന്നുവെന്നും ബന്ധിക്കുള്‍ വ്യക്തമാക്കുന്നുണ്ട്.

Loading...

പലപ്പോഴും തോല്‍വിയുടെ പേരില്‍ സതീഷ് വിഷാദത്തിലാകുന്നത് പതിവായിരുന്നുവെന്നും വീട്ടുകാര്‍ വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ ദിവസവും സതീഷ് ഗെയിമില്‍ തോറ്റു. പിറ്റേദിവസം രാവിലെ മുറിയില്‍ കയറി കളി തുങ്ങിയ കുട്ടി പിന്നീട് ഭക്ഷണം പോലും കഴിക്കാതെ കളിയായിരുന്നു. വൈകീട്ട് ആറുമണിയോടുകൂടി കൂടി ഇരുന്നിടത്ത് നിന്ന് താഴേക്ക് മറിഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ മാതാപിതാക്കളെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പോസ്റ്റുമോര്‍ട്ടം ലഭിച്ചാല്‍ മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂ. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.