പോലീസുകാർ മൃതദേഹത്തിന്റെ കഴുത്തിൽ കയർകെട്ടി വലിച്ചത് വിവാദമായി

വൈശാലി:ഗംഗാ നദിയിൽ നിന്നും കിട്ടിയ മൃതദേഹത്തിൽ പോലീസ് കയർകെട്ടി കരയിലൂടെ വലിച്ചത് വിവാദമായി. കൈകൊണ്ട് മൃതദേഹത്തിൽ തൊടാൻ ബുദ്ധിമുട്ടുള്ളതിനാലാണ്‌ കഴുത്ത് ഭാഗത്ത് കയർകെട്ടിവലിച്ചതെന്ന് പോലീസ് വിശദീകരിച്ചതും കുഴപ്പത്തിലാക്കി.ബിഹാറിലെ വൈശാലി ജില്ലയിലാണ് സംഭവം.  നൂറ് മീറ്ററോളമാണ് മൃതദേഹം പോലീസ് വലിച്ചു കൊണ്ടുപോയത്.

നിരവധി പേര്‍ നോക്കി നില്‍ക്കവേയായിരുന്നു പോലീസുകാരുടെ മൃതദേഹത്തോടുള്ള ഈ അനാദരവ്. പക്ഷേ ഒരാള്‍ പോലും ഇതിനെതിരെ പ്രതികരിച്ചില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മൃതദേഹം കെട്ടിവലിക്കുന്നതിടെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സംഭവം വിവാദമായിട്ടുണ്ട്. സംഭവത്തില്‍ രണ്ടു പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു.

Loading...