ഓണ്‍ലൈന്‍ റമ്മി പരസ്യങ്ങളില്‍ നിന്നും കലാകാരന്‍മാര്‍ പിന്‍മാറണം- ഗണേഷ് കുമാര്‍ എംഎല്‍എ

തിരുവനന്തപുരം/ ഓണ്‍ലൈന്‍ റമ്മി ഗെയിം തട്ടിപ്പുകള്‍ വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ ഇത്തരം പരസ്യങ്ങളില്‍ കലാകാരന്‍മാര്‍ അഭിനയിക്കരുതെന്ന് സര്‍ക്കാര്‍ പറയണമെന്ന് ഗണേഷ് കുമാര്‍ എംഎല്‍എ. ഇത്തരം പരസ്യങ്ങളില്‍ അഭിനയിക്കുന്നവരില്‍ ഷാരൂഖ് ഖാന്‍, വിജയ് യേശുദാസ്, റിമി ടോമി, ലാന്‍ തുടങ്ങി നിരവധി പേരാണ്. നാണംകെട്ട ഇത്തരം തട്ടിപ്പ് പരസ്യങ്ങളില്‍ നിന്ന് പിന്‍മാറുവാന്‍ സര്‍ക്കാര്‍ ഇപെടണമെന്ന് ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടു.

നിയമസഭയില്‍ സാംസ്‌കാരിക മന്ത്രി വിഎന്‍ വാസവനോടാണ് ഗണേഷ് കുമാര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. വലിയ മാന്യമാരാണെന്ന് പറഞ്ഞ് നടക്കുന്നവരാണ് ഇത്തരം പരസ്യങ്ങളില്‍ അഭിനയിക്കുന്നതെന്നും ഗണേഷ് കുറ്റപ്പെടുത്തി.

Loading...

അതേസമയം ആദ്യം സാംസ്‌കാരിക വിപ്ലവം ഉണ്ടാകേണ്ടത് പരസ്യത്തില്‍ അഭിനയിക്കുന്നവരുടെ മനസ്സിലാണെന്ന് മന്ത്രി വിഎന്‍ വാസവന്‍ പ്രതികരിച്ചു. ഇത്തരം ഗെയിമുകള്‍ നിയമം മൂലം നിരോധിക്കുവാന്‍ കഴിയുന്നതല്ല. ഒരു അഭ്യര്‍ത്ഥന വേണമെങ്കില്‍ നമുക്ക് നടത്താം എന്നും അദ്ദേഹം പറഞ്ഞു.