Top Stories WOLF'S EYE

നിഷയെ പിന്തുണച്ച് സംവിധായകനെതിരെ രൂക്ഷ വിമര്‍ശനവുമായി കെബി ഗണേഷ് കുമാര്‍

കൊച്ചി: ഉപ്പും മുളകും സീരിയലിലെ സംവിധായകനെതിരെ ആരോപണവുമായി രംഗത്തെത്തിയ നടി നിഷ സാരംഗിനെ പിന്തുണച്ച് കെബി ഗണേഷ് കുമാര്‍. മിനിസ്‌ക്രീന്‍ ആര്‍ട്ടിസ്റ്റുകളുടെ സംഘടനയായ ആത്മയില്‍ പത്രകുറിപ്പിലൂടെയാണ് താരത്തിന് പിന്തുണ നല്‍കിയിരിക്കുന്നത്. മോശം അനുഭവങ്ങള്‍ വെളിപ്പെടുത്തിയ നിഷയെ അപമാനിക്കാനും പുറത്താക്കാനും നടത്തിയ ഹീനശ്രമങ്ങളെ ആത്മ അപലപിക്കുന്നതായും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും ആത്മ പ്രസിഡന്റ് കെബി ഗണേഷ് കുമാര്‍ പറഞ്ഞു.

“Lucifer”

നിഷയ്ക്കെതിരായ അതിക്രമം ഒറ്റപ്പെട്ട സംഭവമായി കാണാനാകില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓരോ ആര്‍ട്ടിസ്റ്റിനും അഭിമുഖീകരിക്കേണ്ടി വരാനിടയുള്ള ഭീഷണിയും വെല്ലുവിളിയും ആയിട്ടാണ് ആത്മ നിഷയുടെ അനുഭവങ്ങളെ കാണുന്നത്. മലയാളം ടെലിവിഷന്‍ സീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന കലാകാരന്‍മാരും കലാകാരികളും തൊഴില്‍ മേഖലയില്‍ അഭിമുഖീകരിച്ചു വരുന്ന മറ്റ് ഒട്ടനവധി പ്രതിബന്ധങ്ങള്‍ സംബന്ധിച്ച് ആശങ്ക അറിയിച്ച് നേരത്തെ ചാനല്‍ മേധാവികള്‍ക്ക് കത്ത് നല്‍കിയിട്ട് ആരും മറുപടി പോലും നല്‍കിയില്ലെന്നും ഗണേഷ് കുറ്റപ്പെടുത്തി.

കെബി ഗണേഷ്‌കുമാറിന്റെ പത്രക്കുറിപ്പ്:

ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്തുവരുന്ന’ ഉപ്പും മുളകും’ സീരിയല്‍ ലൊക്കേഷനില്‍ സംവിധായകനില്‍ നിന്നും ഉണ്ടായ വളരെ മോശമായ അനുഭവങ്ങള്‍ വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് നടി നിഷാ സാരംഗിനെ അപമാനിക്കുന്നതിനും തന്ത്രപൂര്‍വം പുറത്താക്കുന്നതിനും നടക്കുന്ന ഹീനശ്രമങ്ങളെ ‘ ആത്മ ‘ അതിശക്തമായി അപലപിക്കുകയും കടുത്ത പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്യുന്നു. 13 വര്‍ഷക്കാലമായി ഈ മേഖലയിലുള്ള നടീനടന്മാരുടെ ക്ഷേമത്തിനും പൊതുവായ ജീവകാരുണ്യ സേവനങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന ‘ആത്മ’ യുടെ മുന്നില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു വിഷയം എത്തുന്നത്.

എങ്കിലും ഇത് കേവലം ഒറ്റപ്പെട്ട സംഭവമായി കാണുവാന്‍ കഴിയില്ല. ഓരോ ആര്‍ട്ടിസ്റ്റിനും അഭിമുഖീകരിക്കേണ്ടി വരാനിടയുള്ള ഭീഷണിയും വെല്ലുവിളിയും ആയിട്ടാണ് ‘ആത്മ’ നിഷയുടെ അനുഭവങ്ങളെ കാണുന്നത്. മലയാളം ടെലിവിഷന്‍ സീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന കലാകാരന്മാരും കലാകാരികളും തൊഴില്‍ മേഖലയില്‍ അഭിമുഖീകരിച്ചുവരുന്ന മറ്റ് ഒട്ടനവധി പ്രതിബന്ധങ്ങള്‍ സംബന്ധിച്ച് ആശങ്ക അറിയിച്ചും , അവ ആവര്‍ത്തിക്കാതിരിക്കാന്‍ ആത്മാര്‍ഥതയുള്ള നടപടികള്‍ ആവശ്യപ്പെട്ടും കേരളാ ടെലിവിഷന്‍ ഫ്രറ്റേണിറ്റിയ്ക്കും ചില ചാനല്‍ മേധാവികള്‍ക്കും ‘ആത്മ’ മുന്‍പ് കത്ത് നല്‍കിയിരുന്നു. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, അവരില്‍ ഒരാളും ഒരു മറുപടി നല്‍കാന്‍ പോലും തയ്യാറാകാതെ അങ്ങേയറ്റം അവഗണനാപരമായ സമീപനവും ഉത്തരവാദിത്യരാഹിത്യവും ആണ് കാട്ടിയത്. അതുകൊണ്ടുതന്നെ, ഇപ്പോഴത്തെ വിഷയത്തിലുള്ള അവരുടെ നിലപാടും, തന്ത്രപരമായ ഒരു സമീപനമായിട്ടാണ് കാണേണ്ടിവരുന്നത്.

നടിയെ നിലനിര്‍ത്തുന്നതായി പ്രഖ്യാപിക്കുകയും, കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ ‘ഉപ്പും മുളകും ‘ അവസാനിപ്പിക്കുകയും ചെയ്തതിനുശേഷം പിന്നീട് ‘ചപ്പും ചവറും’ എന്നോ മറ്റോ വേറൊരു പേരില്‍ അതേ സംവിധായകനെ വച്ച് സീരിയല്‍ പുനരാരംഭിക്കപ്പെടുന്നതിനും, നടി ഒഴിവാക്കപ്പെടുന്നതിനും ഉള്ള സാദ്ധ്യതകളും ഈ അനുഭവങ്ങളില്‍ നിന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇത്തരത്തിലുള്ള നീതികേടുകള്‍ യാതൊരു കാരണവശാലും അനുവദിക്കുകയില്ലെന്നും, ആര്‍ട്ടിസ്റ്റുകള്‍ക്ക് നീതി ഉറപ്പുവരുത്തുന്നതിന് എല്ലാ നടീനടന്മാര്‍ക്കും ഒപ്പം ‘ആത്മ’ അതിശക്തമായി നിലകൊള്ളുമെന്നും അറിയിക്കുന്നു. ആത്മാര്‍ഥതയോടെ, ‘ആത്മ’യ്ക്ക് വേണ്ടി

Related posts

ശശികലയെ ശിക്ഷിച്ചതോടെ തമിഴ്‌നാട് രക്ഷപ്പെട്ടെന്ന് പനീർസെൽവം

pravasishabdam news

കോഴിക്കോട് പലയിടത്തും ഉരുള്‍പൊട്ടി; മലപ്പുറം എടവണ്ണയിലും ഉരുള്‍പൊട്ടല്‍; വയനാട് ചുരത്തില്‍ മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു

ഇന്ത്യക്ക് തിരിച്ചടിക്കാം,പച്ചകൊടികാട്ടി അമേരിക്ക, എല്ലാ കണ്ണുകളും സൈന്യത്തിലേക്ക്

subeditor

വെറുക്കുന്ന ആ ദൃശ്യങ്ങൾ സ്ക്രീൽ കണ്ടതേ മുഖം പൊത്തി, ഇടക്ക് കണ്ണ് തുറന്നപ്പോൾ പൾസറിനേ കണ്ടു, അമൃത ആശുപത്രിയിൽ ദൃശ്യം പ്രദർശിപ്പിക്കുന്നത് കാണേണ്ടി വന്ന വിദ്യാർഥിനിയുടെ വെളിപ്പെടുത്തൽ

pravasishabdam news

നേഴ്സുമാരെ വഞ്ചിച്ച ഉതുപ്പ് വര്‍ഗീസിനെ പിടികിട്ടാപുള്ളിയായി ഇന്റര്‍പോള്‍ പ്രഖ്യാപിച്ചു.

subeditor

വരാപ്പുഴ കസ്റ്റഡി മരണം: അന്വേഷണ സംഘത്തെ പൊലീസ് ക്ലബ്ബില്‍ നിന്ന് കുടിയിറക്കി

മുനമ്പത്ത് നിന്നും പോയ ബോട്ടിലുണ്ടായിരുന്നവര്‍ പെട്ടിക്കടയില്‍ പോലും കൊടുത്തത് 500 ന്റെ നോട്ട് ; ഉപേക്ഷിക്കപ്പെട്ട ബാഗില്‍ 11,810 രൂപ

subeditor5

ത്യാഗത്തിന്റെയും സഹനത്തിന്റെയും സന്ദേശം അനുസ്മരിച്ച് ഇന്ന് ബലി പെരുന്നാള്‍.

subeditor

ഇടതു മുന്നണിയിൽ സീറ്റ് വിഭജനം പൂർത്തിയായി; പി.സി. ജോർജിനും കെ.ആർ. ഗൗരിയമ്മയുടെ ജെ.എസ്.എസിനും സീറ്റ് നൽകിയില്ല.

subeditor

ബെംഗളൂരുവില്‍ വാഹനാപകടം: രണ്ട് മലയാളി വിദ്യാർത്ഥിനികൾ മരിച്ചു

subeditor12

പുരോഹിതന്‍മാരുടെ ലൈംഗിക അതിക്രമങ്ങള്‍ നാണക്കേട് ; പോപ്പ് ഫ്രാന്‍സിസ്

യു എ ഇ പൗരന്‍ കേരളത്തില്‍ വരുന്നതിനു പിന്നിലും നായകന്റെ കൈകളോ

special correspondent