മലപ്പുറത്ത് വീണ്ടും വൻ കഞ്ചാവ് വേട്ട; പിടികൂടിയത് അരക്കോടി വിലമതിക്കുന്ന കഞ്ചാവ്

മലപ്പുറത്ത് വീണ്ടും വൻ കഞ്ചാവ് വേട്ട. സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് മലപ്പുറം കോട്ടയ്ക്കൽ പുത്തൂരിൽ നടത്തിയ പരിശോധനയിലാണ് 140 കിലോ കഞ്ചാവ് പിടി കൂടിയത്. അടഞ്ഞുകിടന്ന കടമുറിയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. വിപണിയിൽ അരക്കോടി വിലവരുമെന്നാണ് കണക്കാക്കുന്നത്. കണ്ടെടുത്ത കഞ്ചാവ് തുടർ നടപടികൾക്കായി പരപ്പനങ്ങാടി എക്‌സൈസ് ഇൻസ്‌പെക്ടർ സാബു ആർ ചന്ദ്രയ്ക്കും പ്രിവെന്റീവ് ഓഫീസർ പ്രജോഷിനും സംഘത്തിനും കൈമാറി.

സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് തലവൻ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടറർ ടി അനികുമാറിന്റെ നേത്രത്ത്വത്തിൽ സർക്കിൾ ഇൻസ്‌പെക്ടർ ക്രിഷ്ണകുമാർ, എക്‌സൈസ് ഇൻസ്‌പെക്ടർമാരായ മുകേഷ് കുമാർ, മദുസൂധനൻ നായർ, പ്രിവൻറ്റീവ് ഓഫീസർ മുസ്തഫ ചോലയിൽ, സിവിൽ എക്‌സൈസ് ഓഫീസർമാരായ മുഹമ്മദ് അലി, പി സുബിൻ, എസ് ഷംനാദ്, ആർ രജേഷ്, അഖിൽ, ബസന്ത് കുമാർ, എക്‌സൈസ് ഡ്രൈവറായ കെ രാജീവ് എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്.

Loading...