തിരുവനന്തപുരം: ആറ്റിങ്ങലിൽ നാഷണൽ പെർമിറ്റ് കണ്ടെയ്നർ ലോറിയുടെ രഹസ്യ അറയിൽ കടത്തിക്കൊണ്ട് വന്ന 500 കിലോ കഞ്ചാവ് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്മെന്റ്റ് സ്ക്വാഡ് (SEES) തിരുവനന്തപുരത്ത് പിടികൂടി. സംസ്ഥാനത്തെ ഏറ്റവും വലിയ കഞ്ചാവ് വേട്ടകളിൽ ഒന്നാണിത്. തിരുവനന്തപുരം ദേശീയപാതയിൽ കോരാണി ജംഗ്ഷന് സമീപംവെച്ചാണ് കഞ്ചാവ് പിടികൂടിയത്.വാഹനത്തിൽ ഉണ്ടായിരുന്ന പഞ്ചാബ് സ്വദേശി കുൽവന്ത് സിങ് ഝാർഖണ്ഡ് സ്വദേശി കൃഷ്ണ എന്നിവരെ അറസ്റ്റ് ചെയ്തു.
മൈസൂരില്‍ നിന്ന് കണ്ണൂര്‍ വഴി തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്. ലോറിയിലുണ്ടായിരുന്ന രണ്ട് ഉത്തരേന്ത്യക്കാരെ എക്‌സൗസ് സംഘം കസ്റ്റഡിയിലെടുത്തു. കഞ്ചാവ് എത്തിച്ച് നല്‍കിയ ചിറയില്‍കീഴ് സ്വദേശി ഇപ്പോള്‍ ഒളിവിലാണ്.
Loading...