കോതിയിലെ മാലിന്യ പ്ലാന്റ്; കോര്‍പറേഷനെതിരെ പ്രതിഷേധം ശക്തമാകുന്നു, പ്രദേശത്ത് ഇന്ന് ഹര്‍ത്താല്‍

കോഴിക്കോട്. മാലിന്യ പ്ലാന്റ് സ്ഥാപിക്കുവാനുള്ള കോഴിക്കോട് നഗരസഭയുടെ തീരുമാനത്തിനെതിരെ കോതിയില്‍ സമരം ശക്തമാകുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി സമരസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. കോതിയില്‍ മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്ന പ്രദേശത്ത് ചുറ്റുമതില്‍ നിര്‍മ്മിക്കുവാനുള്ള നടപടികള്‍ കോര്‍പ്പറേഷന്‍ ആരംഭിച്ചതോടെയാണ് സമരം നാട്ടുകാരുടെ നേതൃത്വത്തില്‍ ശക്തമായത്.

വ്യാഴാഴ്ച നടന്ന പ്രതിഷേധത്തില്‍ 42 ഓളം പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെയാണ് 57,58,59 ഡിവിഷനുകളില്‍ പ്രാദേശിക ഹര്‍ത്താല്‍ നടത്തുവാന്‍ സമരസമിതി തീരുമാനിച്ചത്. കഴിഞ്ഞ രണ്ട് ദിവസമായി പദ്ധതി പ്രദേശത്ത് ശക്തമായ സമരമാണ് നടക്കുന്നത്. അതേസമയം പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും പദ്ധതിയില്‍ നിന്നും പിന്മാറില്ലെന്നും കോഴിക്കോട് കോര്‍പറേഷന്‍ അറിയിച്ചു. വെള്ളിയാഴ്ച ചേരുന്ന കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷം വിഷയം ഉയര്‍ത്തിക്കാട്ടും.

Loading...