പാചക വാതകം ചോര്‍ന്നു; സൗദിയില്‍ സ്‌ഫോടനം

റിയാദ്: സൗദിയില്‍ പാചക വാതകം ചോര്‍ന്ന് സ്‌ഫോടനമുണ്ടായി. സൗദി അറേബ്യയിലെ അപ്പാര്‍ട്ട്‌മെന്റിലാണ് സ്‌ഫോടനവും പിന്നാലെ തീപിടുത്തവും ഉണ്ടായത്. അല്‍ യാസ്മിന്‍ ഡിസ്ട്രിക്ടിലായിരുന്നു സംഭവം നടന്നത്. സിവില്‍ ഡിഫന്‍സ് അധികൃതര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയുണ്ടായി. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ രണ്ട് പേരെ റെഡ് ക്രസന്റ് ആംബുലന്‍സുകളില്‍ ആശുപത്രിയിലേക്ക് മാറ്റി. നിസാര പരിക്കേറ്റ ഒരാള്‍ക്ക് സ്ഥലത്തുവെച്ചുതന്നെ ആരോഗ്യ പ്രവര്‍ത്തകര്‍ പ്രഥമ ശുശ്രൂഷയും നല്‍കുകയുണ്ടായി.