രാജ്യത്ത് പാചകവാതകത്തിന് വില കൂട്ടി

ദില്ലി: രാജ്യത്ത് പാചകവാതകത്തിന് വില കൂട്ടി. ഗാര്‍ഹിക സിലിണ്ടറിന്റെ വില 11.50 രൂപയാണ് കൂട്ടിയത്. ഇതോടെ ഗ്യാസ് സിലിണ്ടറിന് വില 597 രൂപയായി. അതേസമയം ഗാര്‍ഹികേതര സിലിണ്ടറിന് 110 രൂപയാണ് കൂട്ടിയത്. ഇതോടെ സിലിണ്ടറിന്റെ വില 1,135 രൂപയായിരിക്കുകയാണ്. ലോക്ക്ഡൗണ്‍ പ്രതിസന്ധികള്‍ക്കിടെ ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുമ്പോഴാണ് ഇരുട്ടടിയായി ഗ്യാസ് സിലിണ്ടറുകള്‍ക്ക് വില വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

അന്താരാഷ്ട്ര വിപണിയില്‍ എല്‍പിജിയുടെ വില വര്‍ദ്ധിച്ചതിന്റെ ഫലമായാണ് ഇപ്പോള്‍ വില വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നതെന്നാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ വില വര്‍ദ്ധനവുമായി ബന്ധപ്പെട്ട് പ്രതികരിച്ചിരിക്കുന്നത്. അതേസമയം പുതിയ വിലവര്‍ദ്ധനവ് ലോക്ക്ഡൗണ്‍ കാലത്ത് പ്രഖ്യാപിച്ച പാക്കേജ് പ്രകാരം സിലിണ്ടര്‍ ലഭിക്കുന്ന പ്രധാനമന്ത്രി ഉജ്ജല യോജന ഉപയോക്താക്കള്‍ക്ക് ബാധകമല്ലെന്നാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍ ലോക്ക്ഡൗണ്‍ കാലത്ത് ജനങ്ങള്‍ക്ക് വരുമാനം കുറഞ്ഞിരിക്കുന്ന ഈ സമയത്തും സിലിണ്ടറിന്റെ വില കൂട്ടിയതിനെതിരെ ശക്തമായ പ്രതിഷേധമാണ് ജനങ്ങള്‍ക്കിടയില്‍ നിന്ന് ഉയരുന്നത്.

Loading...