വിവാഹത്തിനിടയില്‍ ഗ്യാസ് സിലന്‍ഡര്‍ പൊട്ടിത്തെറിച്ച് നാല് മരണം, നിരവധി പേര്‍ക്കു പരുക്ക്

അജ്മീര്‍: രാജസ്ഥാനിലെ അജ്മീറില്‍ കല്യാണത്തിനിടെ ഗ്യാസ് സിലന്‍ഡര്‍ പൊട്ടിത്തെറിച്ച് നാലുപേര്‍ മരിച്ചു ഇരുപതോളം പേര്‍ക്ക് പരുക്ക്. അജ്മീര്‍ ബാവ്യറിലെ നന്ദനഗറിലായിരുന്നു അപകടം.അപകടത്തെ തുടര്‍ന്ന് സിലന്‍ഡര്‍ സൂക്ഷിച്ചിരുന്ന കെട്ടിടവും സമീപത്തുണ്ടായിരുന്ന വാഹനങ്ങളും കത്തിനശിച്ചു. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇതില്‍ ചിലറുടെ നില ഗുരുതരമാണ് ,മരണസംഖ്യ കൂടാന്‍ സാധ്യതയെന്നു ആശുപത്രി അധികൃതര്‍ പറയുന്നു.