ഡല്‍ഹിയിലെ തെരുവുകളില്‍ ഭിക്ഷയാചിച്ചു നടന്ന വിമുക്ത ഭടനെ തിരിച്ചറിഞ്ഞു

ഡല്‍ഹി : ഡല്‍ഹിയിലെ തെരുവുകളില്‍ ഭിക്ഷയാചിച്ചു നടന്ന വിമുക്ത ഭടനെ തിരിച്ചറിഞ്ഞു . കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഭിക്ഷയാചിക്കുന്ന വിമുക്തഭടന്റെ ചിത്രം ട്വിറ്ററില്‍ പങ്കുവച്ചത്. അന്വേഷണങ്ങള്‍ക്കൊടുവില്‍ ആ വിമുക്തഭടന്‍ മലയാളിയായ പീതാംബരനാണെന്ന് തിരിച്ചറിഞ്ഞു .സിഗ്നല്‍ റെജിമെന്റില്‍ പ്രവര്‍ത്തിച്ച പീതാംബരന്‍ 1975ലാണ് സൈനിക ജീവിതം അവസാനിപ്പിച്ചത്.

ഇന്തോ-ചൈന നാഥുല ഏറ്റുമുട്ടല്‍, 1965ലെ ചൈന യുദ്ധം, 1971 ലെ പാക്കിസ്ഥാനുമായുള്ള യുദ്ധം എന്നിവയില്‍ പങ്കെടുത്തു. നാല് വര്‍ഷം മുമ്പുണ്ടായ അപകടമാണ് പീതാംബരനെ ദുരവസ്ഥയിലെത്തിച്ചത് കരസേനയിലെ കോര്‍ ഓഫ് സിഗ്നല്‍സില്‍ സിഗ്നല്‍മാനായി 1965ലാണ് പീതാംബരന്‍ സര്‍വീസില്‍ പ്രവേശിച്ചതെന്ന് പ്രതിരോധമന്ത്രാലയ വക്താവ് കേണല്‍ അമന്‍ ആനന്ദ് പറഞ്ഞു.

Loading...

2016 ജൂണിലാണ് ഇതിന് മുമ്പ് ഭിക്ഷയാചിക്കുന്നത് കണ്ടത്. അന്ന് മേജര്‍ ജനറല്‍ ആര്‍.കെ. ആനന്ദ് ഇടപെട്ട് ചികിത്സ നല്‍കിയിരുന്നു. പിന്നീട് ആശുപത്രി വിട്ട ശേഷം വിവരങ്ങളൊന്നും അറിഞ്ഞിരുന്നില്ലെന്നും അമന്‍ വിശദീകരിച്ചു.