ഗവാസ്കർ..നീ വെറും പോലീസല്ല, കേരളത്തിന്റെ മുത്താണ്‌, ലാഭിച്ചു തന്നത് 32കോടി, 3000 പേർക്ക് ജോലിയും കൊടുത്തു

ഒരു പോലീസുകാരൻ മനസുവയ്ച്ചപ്പോൾ ഖജനാവിനു ലാഭം 32 കോടി, മോചിപ്പിച്ചത് 6000 പോലീസുകാരേ. ഇവരുടെ വേതനം എടുത്താൽ 32 കോടിയോളം രൂപ വരും. മാത്രമല്ല ഇവർ ഏമാന്മാരുടെ കൂലിപണിയിൽ നിന്നും മാറുന്നതോടെ ഏമാന്മാരുടെ വീട്ടിൽ ചുരുങ്ങിയത് 3000 പേർക്ക് എങ്കിലും തൊഴിൽ കിട്ടും. പട്ടി നോട്ടം, വീട് വൃത്തിയാക്കൽ, കുക്കിങ്ങ്, ഗാർഡനിങ്ങ് അങ്ങിനെ പല തൊഴിലും ഇനി ജോലി അവേഷിക്കുന്ന സാധു ജനങ്ങൾക്ക് കിട്ടും. അതും ഗവാസ്കറുടെ സംഭാവന. നോക്കൂ..ഒരു പോലീസുകാരൻ 3000 പേർക്ക് തൊഴിൽ കൊടുക്കുന്നു. 32 കോടി സർക്കാരിനു ലാഭം ഉണ്ടാക്കി നല്കുന്നു.

മുൻ വർഷമാണ്‌ ഐ.ജി ഏമാന്റെ പട്ടിയേ പരിശീലിപ്പിക്കാനും, കുളിപ്പിക്കാനും ഡോഗ് സേനയിലേ മുതിർന്ന് പോലീസുകാരേ വീട്ടിൽ ഡ്യൂട്ടിക്ക് നിയോഗിച്ചത്. സംഭവം പുറത്തു വന്നു എങ്കിലും പോലീസുകാരും , ഉന്നതരും ഒക്കെ ചേർന്ന് കാര്യങ്ങൾ ഒതുക്കി. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ വീട്ടിൽ അടുക്കള പണിയും ചെടി നനയ്ക്കലും കുട്ടികളേ നോക്കലും അങ്ങിനെ അങ്ങിനെ കാക്കിയിടാതെ അടിമ പണി ചെയ്യുന്ന പോലീസുകാർ കേരളത്തിൽ 6000 പേർ വരും. ഇത് കൃത്യമായ കണക്കല്ല. ജില്ല തിരിച്ച് എടുത്താൽ പോലീസുകാർ ചെയ്യാൻ പാടില്ലാത്ത പണി ചെയ്ത് അടിമയായും, കൂലിക്കാരനായും ഒക്കെ കഴിയുന്ന ആളുകളുടെ എണ്ണം ഇനിയും കൂടും. കാക്കി അണിഞ്ഞ് തൊപ്പിയും വയ്ച്ച് ഉത്തരവാദിത്വം നിറവേറ്റണ്ടവർ…പോലീസ് എന്ന അഭിമാന ജീവിതം സ്വപ്നം കണ്ട് സേനയിൽ വരുന്നവർ ഇതുപോലെ നരകിക്കുന്നു. കാക്കിയിടേണ്ടവർ ഏമാന്റെ അടുക്കള കഴുകിയും വെള്ളം കോരിയും പട്ടിയേ കുളിപ്പിച്ചും കഴിയുമ്പോൾ തല കുനിയുന്നത് കേരളാ പോലീസിന്റെയാണ്‌. ശൈര്യവും അന്തസും വീണുടയുന്നു. ഏമാന്റെ വെറും വാലാട്ടി പട്ടിയോ അടിമയോ ആയി സാദാ പോലീസുകാർ മാറുന്നു.

Loading...

എഡിജിപി സുദേഷ് കുമാറിന്റെ മകളുടെ മര്‍ദ്ദനമേറ്റ ഡ്രൈവര്‍ ഗവാസ്‌കറാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ വീട്ടിലെ അടിമപ്പണിയെക്കുറിച്ച് പുറംലോകത്തെ അറിയിക്കുന്നത്. അതിനു പിന്നാലെ പലരും തങ്ങള്‍ അനുഭവിച്ച അടിമപ്പണിയെക്കുറിച്ച് തുറന്നു പറഞ്ഞ് രംഗത്തു വന്നിരുന്നു. നിലവില്‍ പോലീസിലെ 6000 പേരോളം ഇങ്ങിനെ പുറത്ത് പറയാൻ പറ്റാത്ത ജോലി ചെയ്യുന്നു. പോലീസ് യൂണിഫോമില്‍ പോലീസിന്റേതല്ലാത്ത ജോലി ചെയ്യേണ്ടി വരുന്ന ഇത്തരക്കാര്‍ കടുത്ത മാനസീക സമ്മര്‍ദ്ദത്തില്‍ ആണെന്നും വര്‍ഷംതോറും സേനയില്‍ ഏഴു പോലീസുകാര്‍ വീതം ആത്മഹത്യ ചെയ്യുന്നതായുമാണ് പറഞ്ഞിരിക്കുന്നത്. ചില രാഷ്ട്രീയ നേതാക്കളുടെ വീട്ട് പണിയും കൂടി ചെയ്യുന്നവർ ഇതിൽ ഉണ്ട്.

മാനസീക പീഡനം സഹിക്കുന്ന പലരും ഉന്നതപോലീസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും പേഴ്സണല്‍ സെക്യൂരിറ്റി ഓഫീസര്‍മാരായി ജോലി ചെയ്യുന്നവരാണ്.കഴിഞ്ഞ വര്‍ഷം അദര്‍ഡ്യൂട്ടിയെന്ന് പറഞ്ഞ് ഉദ്യോഗസ്ഥര്‍ക്കൊപ്പം കറങ്ങി നടക്കുന്നവരുടേയും വീട്ടുജോലി ചെയ്യുന്നവരുടെയും വിവരം അന്വേഷിക്കാന്‍ മുഖ്യമന്ത്രി ടോമിന്‍ ജെ തച്ചങ്കരിയെ ചുമതലപ്പെടുത്തിയിരുന്നു. ഇതനുസരിച്ച് അനാവശ്യമായി പോലീസിനെ കൊണ്ടുനടക്കുന്ന 60 ഐപിഎസുകാരുടെ വിവരവും തച്ചങ്കരി ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. തുടര്‍ന്ന് ഈ റിപ്പോര്‍ട്ട് അനുസരിച്ച് ചിലരെ പോലീസ് ആസ്ഥാനത്തു നിന്നു പോലും മാറ്റുകയും ചെയ്തിരുന്നു. ഇടതു സര്‍ക്കാരിന്റെ മുന്‍ ഡിജിപിയെ സഹായിക്കാന്‍ മാത്രം 15 പോലീസുകാര്‍ ഇപ്പോഴുമുണ്ട്. എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന് അനുവദിച്ചത് 20 പോലീസ് ക്യാമ്പ് ഫോളോവേഴ്സിനെയായിരുന്നെന്നും വിവരമുണ്ട്

എല്ലാം തന്നത് ഒരു പോലീസുകാരന്റെ തുറന്നു പറച്ചിൽ

ഗവാസ്‌കര്‍ എന്ന പോലീസ് ഡ്രൈവര്‍ തന്റെ നിസഹായത സമൂഹത്തോട് വെളിപ്പെടുത്തിയപ്പോൾ ആദ്യം അയാളേ പോലീസ് ഉന്നതർ ഉപദ്രവിച്ചു. എന്നാൽ ഡി.ജി.പിയും, മുഖ്യമന്ത്രിയും ഗവാസ്കർക്ക് അനുകൂലമായതോടെ ആഞ്ഞു കൊത്തി കൊല്ലാൻ വിരിച്ച പത്തികൾ എല്ലാം താന്നു. പിന്നെ പുറത്തുവന്നത് ഐപിഎസുകാരുടെയും ഉന്നത രാഷ്ട്രീയക്കാരുടെയും വീട്ടുജോലിക്കും സ്വകാര്യ ആവശ്യങ്ങള്‍ക്കുമായി 3000 പൊലീസുകാരുടെ കണക്ക്്.  ക്യാപ് ഫോളോവേഴ്‌സ് എന്ന ഓമനപ്പേരില്‍ പോലീസുകാരെ വീട്ടുജോലി ചെയ്യിപ്പിക്കുന്ന പരിപാടി ഇനി നടക്കില്ല. ഗവാസ്‌കറിന്റെ ധീരമായ വെളിപ്പെടുത്തലോടെ നൂറു കണക്കിന് പോലീസുകാരാണ് അടിമപ്പണിയില്‍ നിന്ന് മോചിതരാകുന്നത്. പോലീസുകാരെയെല്ലാം തിരിച്ചു വിളിക്കാനാണ് ഡിജിപിയുടെ തീരുമാനം.ഇനി കുറച്ചു കാലത്തേക്ക് എങ്കിലും ഐപിഎസുകാര്‍ വീട്ടുജോലിക്കാര്‍ക്ക് സ്വന്തം പോക്കറ്റില്‍ നിന്ന് കാശ് നല്‍കേണ്ടിവരും.

https://youtu.be/vRg_sRCluK4