ഇവൾ ഇവർക്ക് മാലാഖ, പത്തോളം കുടുംബംഗങ്ങൾ നിരസിച്ച എയ്ഡ്‌സ് ബാധിത കുഞ്ഞിനെ ഏറ്റെടുത്ത് ഗേ ദമ്പതികൾ

മനസാക്ഷി മരവിച്ചിട്ടില്ലാത്തവർക്കിടയിലെ കാവൽ മാലാഖമാരാണ് ഈ ഗേ ദമ്പതികൾ. എയ്ഡ്‌സ് ബാധിതയായ കുഞ്ഞിനെ ദത്തെടുത്ത് മാതൃക കാട്ടിയിരിക്കുകയാണ് ഈ ‘റബ് നേ ബനാദി ജോഡി!’ അർജന്റീനയിലെ സാന്റ ഫെയിൽ നിന്നുള്ള ദമ്പതികളാണ് ഇവർ. പത്തോളം കുടുംബംഗങ്ങൾ നിരസിച്ച കുഞ്ഞിനാണ് ഇവർ തണലായി മാറിയതെന്നത് ആ നന്മയുടെ വലുപ്പമേറ്റുന്നു.

28 ദിവസം മാത്രം പ്രായമുണ്ടായിരുന്ന ഒലിവിയ എന്ന കുഞ്ഞ് മാതാപിതാക്കളെ തേടുന്നു എന്നതായിരുന്നു വാർത്ത. വാർത്തയറിഞ്ഞ സാന്റ ഫെയിലെ ഗേ ദമ്പതികൾ ദാമിയൻ ഫിഗിനും ഏരിയൽ വിജാരയും ഒലിവിയയെ ദത്തെടുക്കാൻ സന്നദ്ധത അറിയിക്കുകയായിരുന്നു. ഒരു മാസത്തിൽ താഴെ മാത്രം പ്രായമുള്ളപ്പോഴാണ് ഒലിവിയയെ ഇവർ ദത്തെടുക്കുന്നത്. കുഞ്ഞിന് എച്ച്ഐവി ബാധയുണ്ടെന്ന് അറിഞ്ഞ് പലരും മുഖം തിരിച്ച ശേഷമാണ് ഇരുവരും എത്തുന്നത്. യാതൊരു മുഷിവും ഇല്ലാതെ ഇരു ൈകയും നീട്ടി അവർ ആ പൈതലിനെ ഏറ്റുവാങ്ങി.

Loading...