പ്രണയാര്‍ദ്രമായ പ്രീ വെഡിംഗ് ഫോട്ടോഷൂട്ട്; കേരളത്തിലെ രണ്ടാമത്തെ ഗേ ദമ്പതികള്‍ക്ക് ആശംസകളുമായി സോഷ്യല്‍ മീഡിയ

നികേഷിനും സോനുവിനും പിന്നാലെ കേരളത്തില്‍ മറ്റൊരു ഗേ വിവാഹം കൂടി. നിവേദ്,​ റഹീം എന്നിവരാണ് തങ്ങള്‍ ഉടന്‍ വിവാഹിതരാകുന്നുവെന്ന പ്രഖ്യാപനവുമായി ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരിക്കുന്നത്. നിവേദ് ഫേസ്ബുക്കില്‍ പങ്കുവച്ച പ്രീ വെഡിംഗ് ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ഒരു സ്വകാര്യ സ്ഥാപനത്തില്‍ ക്ലയിന്റ് കോര്‍ഡിനേറ്ററായി ജോലി ചെയ്യുകയാണ് നിവേദ്. താനൊരു ഗേ ആയതിനാല്‍ കുടുംബത്തില്‍ നിന്നുപോലും ഒറ്റപ്പെടലുണ്ടായ അനുഭവങ്ങള്‍ യുവാവ് ഫേസ്ബുക്കിലൂടെ പങ്കുവച്ചിട്ടുണ്ട്. ഇവര്‍ക്ക് ആശംസകളുമായി നിരവധി പേരാണ് രംഗത്തെത്തിയിട്ടുണ്ട്.
കേരളത്തിലെ ആദ്യ ഗേ ദമ്പതികളായ സോനുവും നികേഷും 2018ലാണ് വിവാഹിതരായത്. എന്നാല്‍ കഴിഞ്ഞ ദിവസമാണ് വിവാഹചിത്രങ്ങള്‍ ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമാക്കുന്ന സെക്ഷന്‍ 377 സുപ്രീം കോടതി റദ്ദാക്കിയിട്ടും സോനുവും നികേഷും എന്തോ കുറ്റം ചെയ്ത പോലെയാണ് സമൂഹമാധ്യമങ്ങളില്‍ ഒരു വിഭാഗം ഇവരെ ആക്രമിക്കുന്നത്. എന്നാല്‍ മറു വിഭാഗം ഇവര്‍ക്ക് പൂര്‍ണ പിന്തുണയും നല്‍കുന്നു.

Loading...

വീട്ടുക്കാരുടെ സമ്മതത്തോടെയാണ് ഇരുവരും വിവാഹിതരായത്. എറണാകുളം കാക്കനാട് ആണ് ഇരുവരും താമസിക്കുന്നത്. ബിസിനസ് ആണ് നികേഷിന്. സോനു ബിപിഒയില്‍ ജോലി ചെയ്യുന്നു.