ആന്റെണി വർ​ഗ്​ഗീസിന്റെ ആ റൊമാൻസ് എനിക്ക് വളരെ ഇഷ്ടമാണ്: വിവാഹം ഒരു വർഷത്തിനുള്ളിലെന്ന് ​ഗായത്രി സുരേഷ്

നടിയാണ് ഗായത്രി സുരേഷ് എന്നു കേൾക്കുമ്പോഴേ മലയാളികളുടെ മനസ്സിൽ തൃശ്ശൂർ ഭാഷ സംസാരിക്കുന്ന നായിക എന്ന സങ്കൽപ്പമാണ്. 2015 ൽ കുഞ്ചാക്കോ ബോബൻ നായകനായ ജമ്‌നപ്യാരിയിലൂടെയാണ് ​ഗായത്രി വെളളിത്തിരയിൽ എത്തിയത്. അഭിനയിക്കാൻ മാത്രമല്ല പാട്ട്, ഡാൻസ് എന്നിങ്ങനെ മറ്റ് ചില കലയിലും ​ഗായത്രി കഴിവു തെളിയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലും താരം സജീവമാണ്. ഒരു കാര്യവും തന്നെ കൊണ്ട് കഴിയില്ലെന്ന് വിചാരിച്ച് മാറി നിൽക്കാറില്ലെന്ന് ഗായത്രി പറയുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടാതെ തന്റെ വിവാഹത്തെ കുറിച്ചും ഗായത്രി പങ്കുവെയ്ക്കുന്നത്.

നണിച്ച് മാറി നിൽക്കുന്നതിനേക്കാൾ നല്ലതല്ലേ എന്തും ചെയ്യാൻ മുന്നിട്ട് നിൽക്കുന്നത് എന്നാണ് താരത്തിന്റെ അഭിപ്രായം. എന്റെ സംസാരമൊക്കെ കേൾക്കുമ്പോൾ അൽപം പക്വത കുറവാണോ എന്ന് പലരും ചോദിക്കാറുണ്ട്. എന്റെ അഭിപ്രായത്തിൽ പക്വത ആപേക്ഷികമാണ്. ഒരാൾ വ്യത്യസ്ത സാഹചര്യങ്ങളെ എങ്ങനെ നേരിടുന്നു എന്നതാണ് പക്വത കൊണ്ട് അർഥമാക്കുന്നതെന്നാണ് ​ഗായത്രിയുടെ അഭിപ്രായം. മിണ്ടാതെ ഗൗരവത്തോടെ ഇരിക്കുന്ന ആൾക്ക് പക്വതയുണ്ടാകണമെന്നില്ല. ഒരു സാഹചര്യത്തെ എങ്ങനെ കൈകാര്യംചെയ്യുന്നു എന്നതാണ് പ്രധാനമെന്നും സമൂഹം ആവശ്യപ്പെടുന്നത് പോലെയുള്ള ബാഹ്യലക്ഷണങ്ങൾ ഒന്നും എനിക്ക് ഇല്ലെന്നും ​ഗായത്രി തുറന്ന് പറയുന്നു.

Loading...

അങ്കമാലി ഡയറീസിലെ ആന്റണി വർഗീസിനോടൊപ്പം അഭിനയിക്കണമെന്നാണ് താരത്തിന്റെ ആഗ്രഹം. ആന്റണിയുടെ ആ റൊമാൻസ് എനിക്ക് വളരെ ഇഷ്ടമാണ്. സ്വന്തമായി ഒരു സ്റ്റൈലുണ്ട്. ചില നടന്മാർക്ക് മാത്രമേ അങ്ങനെയൊരു സ്റ്റൈൽ കാണുകയുള്ളൂ. ലാലേട്ടനും അതുപോലെ അല്ലേ. അത് കഥാാപാത്രമായാലും തോളിൽ ഒരു ചരിവും ചില ആക്ഷനുകളുമൊക്കെ കാണുമല്ലേ. അദ്ദേഹത്തെ പോലെ മറ്റൊരാളില്ല. കൂടാതെ ഫഹദിനോടൊപ്പവും ധനുഷിനോടൊപ്പവും അഭിനയിക്കണമെന്നുണ്ടെന്നും ​ഗായന്ത്രി സുരേഷ് പറഞ്ഞു. വിവാഹം വൈകില്ലെന്നും ഒരു കൊല്ലത്തിനുള്ളിൽ വേണമെന്നാണ് ആഗ്രഹമെന്നും താരം നയം വ്യക്തമാക്കി. പിന്നെ വിവാഹത്തെ പ്പറ്റി കൂടുതൽ ചിന്തിക്കാറില്ലെന്നും വരുന്നത് വരട്ടെയെന്നുമാണ് ​ഗായന്ത്രിയുടെ നിലപാട്. നമുക്ക് പറ്റിയ ഒരാൾ വരുമ്പോൾ ഇയാളെ കല്യാണം കഴിച്ചാൽ നല്ലതാണെന്ന് തോന്നില്ലേ. അങ്ങനെ ഒരാളെ കിട്ടിയില്ലെങ്കിൽ തീർച്ചയായും അറഞ്ചേഡ് മാരേജ് ആയിരിക്കുമെന്നും താരം പറയുന്നു.