ഹമാസ് നേതാവിന്റെ കൊലപാതകം: ഗാസ-ഇസ്രയേല്‍ അതിര്‍ത്തി അടച്ചു

Israeli workers on the Israeli side of the Kerem Shalom crossing, between Israel and the Gaza Strip, Monday, Dec. 2011. Each day, dozens of trucks move food, consumer products and industrial materials into the Gaza Strip at this heavily fortified crossing, in an odd arrangement that has turned Israel into a key supplier to a territory governed by its bitter enemy Hamas. Photo by Tsafrir Abayov/Flash90 *** Maariv & NRG OUT *** *** Local Caption *** îòáø ëøí ùìåí âáåì éùøàì òæä ñçåøåú îùàéåú çîàñ äøùåú äôìùúéðàéú

വെസ്റ്റ്ബാങ്ക്: ഗാസ-ഇസ്രയേല്‍ അതിര്‍ത്തി അടച്ചു. വടക്കന്‍ ഭാഗത്തുള്ള ഗാസഈസ്രയേല്‍ അതിര്‍ത്തിയാണ് അധികൃതര്‍ അടച്ചത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ അതിര്‍ത്തി അടച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

ഹമാസ് നേതാവ് മൊസാന്‍ ഫഖ്ഹ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ആക്രമത്തെ തടയാനാണ് അതിര്‍ത്തി അടച്ചത്. ശനിയാഴ്ച രാവിലെയാണ് മുതിര്‍ന്ന ഹമാസ് നേതാവ് മാസിന്‍ ഫഖ്ഹ വെസ്റ്റ് ബാങ്കിലെ തെല്‍ അല്‍ഹാമക്ക് സമീപം അജ്ഞാതന്റെ വെടിയേറ്റ് മരിച്ചത്. ഫഖ്ഹയുടെ തലയില്‍ നാല് വെടിയുണ്ടകള്‍ ഏറ്റതായി പൊലിസ് പറഞ്ഞു.

Loading...

കൊലപാതകത്തിന് പിന്നില്‍ ഇസ്രാഈല്‍ ആണെന്ന് ഹമാസ് ആരോപിച്ചിരുന്നു. ഇതിനോട് എങ്ങനെ തിരിച്ചടിക്കാമെന്ന് തങ്ങള്‍ക്ക് അറിയാമെന്നും ഹമാസിന്റെ പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍, ഹമാസിന്റെ ഈ ആരോപണത്തോട് ഇസ്രാഈല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

സംഭവത്തെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായി ആഭ്യന്തരമന്ത്രായ വക്താവ് ഇയാദ് അല്‍ ബോസം പറഞ്ഞു. സംഭവത്തിന് പിന്നില്‍ ഇസ്രാഈല്‍ ആണെന്നു പൊലിസും പ്രതികരിച്ചു.

38 കാരനായ മാസിന്‍ ഫഖ്ഹയെ ഇസ്രായേലിനെതിരെ ആക്രമണത്തിന് പദ്ധതിയിട്ടെന്നാരോപിച്ച് 2003 ല്‍ സൈന്യം തടവിലിട്ടിരുന്നു. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഫഖ്ഹ ഇസ്രാഈല്‍ പട്ടാളക്കാരന്‍ ഗിലഡ് ശാലിതിന് പകരമായി വിട്ടയക്കപ്പെട്ട ആയിരം ഫലസ്തീന്‍ പൗരന്‍മാരില്‍ ഒരാളായി ജയില്‍ മോചിതനാവുകയായിരുന്നു.