ഇന്നസെന്റിനെക്കുറിച്ച് ലജ്ജ തോന്നുന്നില്ലെങ്കില്‍ ഇടതുപക്ഷത്തെക്കുറിച്ച് ജനം ലജ്ജിക്കും: ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അമ്മ പ്രസിഡന്റ് ഇന്നസെന്റ് നടത്തിയ പ്രതികരണങ്ങള്‍ എല്ലാം തന്നെ അബദ്ധം നിറഞ്ഞതും സ്ത്രീ വിരുദ്ധവുമായിരുന്നു. ഇതിനെതിരെ താര സംഘടനയ്ക്കുള്ളിലും പുറത്തും വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. എംപി കൂടിയായ ഇന്നസെന്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസും രംഗത്ത് എത്തി.

ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ഇന്നസെന്റിനെയും ഇടതുപക്ഷത്തെയും വിമര്‍ശിച്ചത്. ഇന്നസെന്റിനെക്കുറിച്ച് ഇടതുപക്ഷത്തിന് ലജ്ജ തോന്നുന്നില്ലെങ്കില്‍ ഇടതുപക്ഷത്തെക്കുറിച്ച് ജനം ലജ്ജിക്കുമെന്നാണ് ഫെയ്‌സ് ബുക്ക് പോസ്റ്റ്.

Loading...

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ താരസംഘടനയായ അമ്മസ്വീകരിച്ച നിലപാടുകള്‍ക്കെതിരെ പരിഹാസവുമായി ഗീവര്‍ഗീസ് മാര്‍ കൂറിലോസും നേരത്തെയും പ്രതികരിച്ചിരുന്നു.

‘അമ്മയെ ഇപ്പോള്‍ അമ്മച്ചി എന്ന് വിളിക്കുന്നത് ഭാഗ്യം; അമ്മ എന്ന് വിളിക്കാന്‍ എന്തോ ഒരുമടി…..’ എന്നാണ് മാര്‍ കുറിലോസ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി സ്ഥാപിച്ച കുരിശും ദേവാലയത്തിനായി കെട്ടിയ അടിത്തറയും പൊളിച്ചുനീക്കിയതിനെ പിന്തുണച്ച് രംഗത്ത് വന്ന് ഭദ്രാസനാധിപന്‍ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

 

ഇന്നസെന്റിനെ കുറിച്ച് ഇടതുപക്ഷത്തിന് ലജ്ജ തോന്നുന്നില്ല എങ്കിൽ ആ ഇടതുപക്ഷത്തെ കുറിച്ച് ജനം ലജ്ജിക്കും

Gepostet von Geevarghese Coorilos am Mittwoch, 5. Juli 2017