സച്ചിനെതിരെ ഗെലോട്ട് എഴുതിയ കുറിപ്പ് പുറത്ത്; സച്ചിന്‍ കോണ്‍ഗ്രസ് വിടുമെന്ന് ഗെലോട്ട് കുറിപ്പില്‍ പറയുന്നു

ന്യൂഡല്‍ഹി. രാജസ്ഥാനിലെ രാഷ്ട്രീയ നാടകത്തിന് പിന്നാലെ വ്യാഴാഴിച രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് സോണിയ ഗാന്ധിയെ കണ്ടത് സച്ചിന്‍ പൈലറ്റിനെതിരെ ഗുരുതര ആരോപണങ്ങളങ്ങിയ കുറിപ്പുമായി. ഇതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. തനിക്കൊപ്പം 102 എംഎല്‍എമാരുണ്ടെന്നും സച്ചിനോടൊപ്പം വെറും 18 പേര്‍ മാത്രമാണുള്ളതെന്നും ഗെലോട്ട് അവകാശപ്പെടുന്നു. സച്ചിനെ എസ് പി എന്നാണ് കുറിപ്പില്‍ ഗെലോട്ട് വിശേഷിപ്പുക്കുന്നത്.

സോണിയ ഗാന്ധിയെ കാണുവാന്‍ വ്യാഴാഴ്ചയാണ് ഗെലോട്ട് ഡല്‍ഹില്‍ എത്തിയത്. കാറിന്റെ മുന്‍സീറ്റില്‍ ഇരുന്ന ഗെലോട്ടിന്റെ കൈയില്‍ ഉണ്ടായിരുന്ന കുറിപ്പിന്റെ ചിത്രങ്ങള്‍ അവിടെ നിന്നിരുന്ന മാധ്യമപ്രവര്‍ത്തകര്‍ എടുത്തിരുന്നു ഈ കുറിപ്പിലാണ് സച്ചിന്‍ പൈലറ്റിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉള്ളത്. എസ്പി എന്ന് സച്ചിനെ വിശേഷിപ്പിച്ച ഗെലോട്ട്. തനിക്കൊപ്പം ഉള്ള എംഎല്‍എമാരുടെ എണ്ണവും സച്ചിനൊപ്പം ഉള്ള എംഎല്‍എമാരുടെ എണ്ണവും പറയുന്നുണ്ട്. ഗെലോട്ടിനൊപ്പം 102 എംഎല്‍എമാരുടെ സച്ചിനൊപ്പം 18 പേരും ഉണ്ടെന്നാണ് ഗെലോട്ടിന്റെ അവകാശ വാദം.

Loading...

സച്ചിന്‍ അധികം താമസിക്കാതെ കോണ്‍ഗ്രസ് വിടുമെന്നും ഗെലോട്ട് കുറിപ്പില്‍ പറയുന്നു. പിസിസി പ്രസിഡന്റ് എന്ന നിലയില്‍ സര്‍ക്കാരിനെ അട്ടിമറിക്കുവാന്‍ സച്ചിന്‍ ശ്രമിച്ചു. ഇതിനായി കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് 10 മുതല്‍ 50 കോടിവരെ വാഗ്ദാനം നല്‍കിയെന്നും ഗെലോട്ട് ആരോപിക്കുന്നു. ഇതെല്ലാം സച്ചിനും ബിജെപിയും ചേര്‍ന്നാണ് ചെയ്തതെന്നും അദ്ദേഹം പറയുന്നു.

അതേസമയം കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കില്ലന്ന് വ്യക്തമാക്കി അശോക് ഗെലോട്ട് വ്യക്തമാക്കി. ഇക്കാര്യം വ്യക്തമാക്കി അദ്ദേഹം സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ബുധനാഴ്ചയാണ് ഗെലോട്ട് ഡല്‍ഹിയില്‍ എത്തിയത്. രാജസ്ഥാനില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ നടത്തിയ രാഷ്ട്രീയ നാടകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായും കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുവാന്‍ ഇല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

സോണിയ ഗാന്ധിയുമായി ഒന്നരമണിക്കൂര്‍ അശോക് ഗെലോട്ട് ചര്‍ച്ച നടത്തി. രാജസ്ഥാന്‍ രാഷ്ട്രീയ പ്രതിസന്ധിയില്‍ മാപ്പ് ചോദിച്ചതായും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ എത്തി രാഹുല്‍ ഗാന്ധിയോട് താന്‍മത്സരിക്കുവാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാഹുല്‍ അതിന് തയ്യാറാകാതെ വന്നപ്പോഴാണ് താന്‍ മത്സരിക്കുവാന്‍ തയ്യാറായതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി ഉണ്ടായപ്പോള്‍ മത്സരിക്കേണ്ടന്ന തീരുമാനിക്കുകയായിരുന്നു.