ആ പൊലീസുകാരന് കുടുംബത്തോടൊപ്പം ചേരാനായി,മകള്‍ക്ക് അച്ഛനില്ലാതായി,പൊട്ടിക്കരഞ്ഞ് ജോര്‍ജിന്റെ ഭാര്യ

മിനിയപ്പലിസ്: ജോര്‍ജ് ഫ്‌ളോയിഡ് എന്ന കറുതത് വര്‍ഗക്കാരന്റെ കൊലപാതകത്തില്‍ ആളിത്തുടങ്ങിയ പ്രതിഷേധം ഇനിയും അമേരിക്കയില്‍ കെട്ടടങ്ങിയിട്ടില്ല. ഇതിന്റെ പേരില്‍ അമേരിക്കയിലെ പലയിടങ്ങളും ഇപ്പോഴും കത്തിക്കൊണ്ടിരിക്കുകയാണ്. അതേസമയം നിറത്തിന്റെ പേരില്‍ അതിക്രൂരമായി നടുറോഡില്‍ പൊലിഞ്ഞ ആ പാവം മനുഷ്യന്റെ കുടുംബത്തെക്കുറിച്ച് ആലോചിക്കുമ്പോഴും പ്രതിഷേധത്തിന്റെ ആക്കം ഒന്നുകൂടി വര്‍ദ്ധിക്കുകയാണ്. ജോര്‍ജ് ഫ്‌ളോയിഡിന്റെ ഭാര്യ റോക്‌സി വാഷിങ്ടണിലെ മാധ്യമങ്ങളെ അഭിമുഖീകരിച്ചത് കരളലിയിപ്പിക്കുന്ന കാഴ്ചയായി മാറി.

ആ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വീട്ടില്‍ പോയി അവരുടെ കുടുംബത്തൊടൊപ്പം ചേരാനായി. എന്നാല്‍ ജിയന്നയ്ക്ക് അവളുടെ അച്ഛനില്ലാതായി. അവള്‍ വളരുന്നതും ബിരുദം നേടുന്നതും കാണാന്‍ അദ്ദേഹം ഇല്ല. അവളെ ചേര്‍ത്ത് പിടിച്ച് ദേവാലയത്തിലേക്ക് അദ്ദേഹം ഒരിക്കലും നടക്കില്ല. എന്തെങ്കിലും പ്രശ്‌നമുണ്ടായി അവള്‍ക്ക് അച്ഛനെ വേണമെന്ന് തോന്നിയാല്‍ ഇനിയൊരിക്കലും അവള്‍ക്കതുണ്ടാകില്ല. മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരയുകയായിരുന്നു റോക്‌സി. ജോര്‍ജ് കൊല്ലപ്പെട്ട് എട്ടാമത്തെ ദിവസമാണ് അദ്ദേഹത്തിന്റെ ഭാര്യയും കുഞ്ഞും മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്നത്. കൂടുതലൊന്നും പറയാനിലല്. സംസാരിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ല എന്ന് പറഞ്ഞ് അവസാനിപ്പിക്കുകയായിരുന്നു റോക്‌സി.

Loading...