വിമാനയാത്രക്കാരുടെയും കൂലിയെടുത്തു ജീവിക്കുന്നവരുടെയും മനുഷ്യജീവനുകൾ തമ്മിൽ ക്രൂരമായി വിവേചനം എന്തിനാണ്?; കോഴിക്കോട്ടെ ദുരന്തഭൂമിയിലേക്ക് നേതാക്കളുടെ പ്രവാഹം: ഇടുക്കിയിലേത് കൂടുതൽ വലിയ ദുരന്തമായിട്ടും ചിലർ ഉള്ളിലേക്കും താഴേക്കും ഒതുക്കി: മാധ്യമപ്രവർത്തകന്റെ കുറിപ്പ് ചർച്ചയാകുന്നു

മരണത്തിലും ജനപ്രതിനിധികൾ കാട്ടുന്ന വിവേചനം അവസാനിപ്പിക്കൂവെന്ന മാധ്യമപ്രവർത്തകന്റെ കുറിപ്പ് ചർച്ചയാകുന്നു. ജോർജ്ജ് കള്ളിവയലിൽ ഫേസ്ബുക്കിൽ രേഖപ്പെടുത്തിയ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ഇടുക്കിയിൽ മരിച്ച പാവങ്ങളുടെ കുടംബാഗങ്ങൾക്കു കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത് രണ്ടു ലക്ഷം രൂപ ധനസഹായം. പരിക്കേറ്റവർക്കു 50,000 രൂപയും. രാജമല ദുരന്തത്തിലെ മരിച്ചവരുടെ കുടുംബങ്ങൾക്കു കേരള സർക്കാർ അഞ്ചു ലക്ഷം രൂപ വീതം പ്രഖ്യാപിച്ചു. ഇതേ ദിവസം കരിപ്പൂരിൽ വിമാനം തകർന്ന ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് കേന്ദ്രവും കേരള സർക്കാരും പ്രഖ്യാപിച്ചത് 10 ലക്ഷം രൂപ വീതമാണ്. പരിക്കേറ്റവർക്കു കേന്ദ്രം രണ്ടു ലക്ഷം രൂപ നൽകും. നിസാര പരിക്കേറ്റവർക്കു 50,000 രൂപ വീതവുമാണ്.

കൂടുതൽ പേർ മരിച്ചതും ഇനിയും 42 പേരുടെ മൃതദേഹങ്ങൾ കണ്ടെടുക്കാനുമുള്ള കൂടുതൽ വലിയ ദുരന്തത്തിലെ ഇരകൾക്കു ചെറിയ പരിഗണന. വിമാനയാത്രക്കാരുടെയും കൂലിയെടുത്തു ജീവിക്കുന്നവരുടെയും മനുഷ്യജീവനുകൾ തമ്മിൽ ക്രൂരമായി വിവേചനം എന്തിനാണ്? കോഴിക്കോട്ടെ ദുരന്തഭൂമിയിലേക്ക് നേതാക്കളുടെ പ്രവാഹം. കേന്ദ്ര വ്യോമയാനമന്ത്രി ഹർദീപ് സിംഗ് പുരി, ഗവർണർ അരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ, മറ്റു സംസ്ഥാന മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ. നല്ലത്. പക്ഷേ ഇടുക്കിയിലെ പാവങ്ങളുടെ ദുരന്തം അന്വേഷിക്കാൻ എത്തിയത് മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, എം.എം. മണി സ്ഥലം എംപി ഡീൻ കുര്യാക്കോസ്, എംഎൽഎ എസ്. രാജേന്ദ്രൻ എന്നിവർ മാത്രം. പല പ്രമുഖ മാധ്യമങ്ങളിലെ കവറേജിലും വിവേചനം വ്യക്തം. ഇടുക്കിയിലേത് കൂടുതൽ വലിയ ദുരന്തമായിട്ടും ചിലർ ഉള്ളിലേക്കും താഴേക്കും ഒതുക്കി. ദേശീയ മാധ്യമങ്ങളിൽ വിമാനദുരന്തം ആഘോഷമാക്കിയപ്പോൾ ഇടുക്കിയിലെ പാവങ്ങളുടെ ദുരന്തത്തിന് പ്രാധാന്യമേയില്ല. മരണത്തിലും വിവേചനവും അവഗണനയുമെന്നതു പൊറുക്കാനാകുമോ? എന്നാണ് അദ്ദേഹം പറഞ്ഞുവെക്കുന്നത്.

Loading...

മാധ്യമപ്രവർത്തകൻ ജോർജ്ജ് കള്ളിവയലിന്റെ ഫേസ്ബുക്ക് കുറിപ്പ്

മരണത്തിലും വിവേചനമോ? അവസാനിപ്പിക്കൂ (ജോർജ് കള്ളിവയലിൽ)
ഇടുക്കി രാജമലയിലെ പെട്ടിമുടിയിലുണ്ടായ ഉരുൾപൊട്ടലിൽ 24 പേരുടെ മൃതദേഹം കിട്ടി. വലിയ ഈ ദുരന്തത്തിൽ ഇനി 42 പേരെ മണ്ണിനടിയിൽ നിന്നു പുറത്തെടുക്കാനുണ്ട്.

ഇതേ ദിവസം കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ എയർ ഇന്ത്യ വിമാനം റൺവേയിൽ നിന്നു തെറിച്ചുണ്ടായ ദുരന്തത്തിൽ 18 പേർ മരിച്ചു.
ഇടുക്കിയിലും കോഴിക്കോട്ടും നിരവധി പേർക്കു പരിക്കേറ്റു. പെരുമഴയും വെള്ളപ്പൊക്കവും കോവിഡും സാമ്പത്തിക തകർച്ചയുമെല്ലാം കൂടിയുള്ള കഷ്ടതകൾക്കിടയിലെ ഈ രണ്ടു ദുരന്തങ്ങളും എല്ലാവരെയും വേദനിപ്പിച്ചു. രണ്ടു ദുരന്തങ്ങളും അപകടങ്ങളാണ്. വിമാന ദുരന്തത്തിൽ സാങ്കേതികമോ, മാനുഷികമോ ആയ പിഴവാകും കാരണം.

പ്രശ്‌നം അതല്ല. ഇടുക്കിയിൽ മരിച്ച പാവങ്ങളുടെ കുടംബാഗങ്ങൾക്കു കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത് രണ്ടു ലക്ഷം രൂപ ധനസഹായം. പരിക്കേറ്റവർക്കു 50,000 രൂപയും. രാജമല ദുരന്തത്തിലെ മരിച്ചവരുടെ കുടുംബങ്ങൾക്കു കേരള സർക്കാർ അഞ്ചു ലക്ഷം രൂപ വീതം പ്രഖ്യാപിച്ചു.  ഇതേ ദിവസം കരിപ്പൂരിൽ വിമാനം തകർന്ന ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് കേന്ദ്രവും കേരള സർക്കാരും പ്രഖ്യാപിച്ചത് 10 ലക്ഷം രൂപ വീതമാണ്. പരിക്കേറ്റവർക്കു കേന്ദ്രം രണ്ടു ലക്ഷം രൂപ നൽകും. നിസാര പരിക്കേറ്റവർക്കു 50,000 രൂപ വീതവും.

കൂടുതൽ പേർ മരിച്ചതും ഇനിയും 42 പേരുടെ മൃതദേഹങ്ങൾ കണ്ടെടുക്കാനുമുള്ള കൂടുതൽ വലിയ ദുരന്തത്തിലെ ഇരകൾക്കു ചെറിയ പരിഗണന. വിമാനയാത്രക്കാരുടെയും കൂലിയെടുത്തു ജീവിക്കുന്നവരുടെയും മനുഷ്യജീവനുകൾ തമ്മിൽ ക്രൂരമായി വിവേചനം എന്തിനാണ്? കോഴിക്കോട്ടെ ദുരന്തഭൂമിയിലേക്ക് നേതാക്കളുടെ പ്രവാഹം. കേന്ദ്ര വ്യോമയാനമന്ത്രി ഹർദീപ് സിംഗ് പുരി, ഗവർണർ അരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ, മറ്റു സംസ്ഥാന മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ. നല്ലത്. പക്ഷേ ഇടുക്കിയിലെ പാവങ്ങളുടെ ദുരന്തം അന്വേഷിക്കാൻ എത്തിയത് മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, എം.എം. മണി സ്ഥലം എംപി ഡീൻ കുര്യാക്കോസ്, എംഎൽഎ എസ്. രാജേന്ദ്രൻ എന്നിവർ മാത്രം.

പല പ്രമുഖ മാധ്യമങ്ങളിലെ കവറേജിലും വിവേചനം വ്യക്തം. ഇടുക്കിയിലേത് കൂടുതൽ വലിയ ദുരന്തമായിട്ടും ചിലർ ഉള്ളിലേക്കും താഴേക്കും ഒതുക്കി. ദേശീയ മാധ്യമങ്ങളിൽ വിമാനദുരന്തം ആഘോഷമാക്കിയപ്പോൾ ഇടുക്കിയിലെ പാവങ്ങളുടെ ദുരന്തത്തിന് പ്രാധാന്യമേയില്ല. മരണത്തിലും വിവേചനവും അവഗണനയുമെന്നതു പൊറുക്കാനാകുമോ?