ജോര്‍ജ്‌ ഉതുപ്പിന്റെ (54) സംസ്‌ക്കാരം മാര്‍ച്ച്‌ 28 ശനിയാഴ്‌ച

ഹൂസ്റ്റണ്‍: മാര്‍ച്ച്‌ 17-ന്‌ കാര്‍ണിവല്‍ ക്രൂസ്‌ ‘ട്രയംഫ്‌’ എന്ന കപ്പലില്‍ നിന്ന്‌ കടലില്‍ വീണ്‌ മരിച്ച ടെക്‌സസിലെ മിസൂറി സിറ്റി നിവാസിയായ ജോര്‍ജ്‌ ഉതുപ്പിന്റെ (54) സംസ്‌ക്കാരം മാര്‍ച്ച്‌ 28 ശനിയാഴ്‌ച ഹൂസ്റ്റണില്‍ നടക്കും.
പൊതുദര്‍ശനം: മാര്‍ച്ച്‌ 27 വെള്ളിയാഴ്‌ച വൈകീട്ട്‌ 6:00 മുതല്‍ രാത്രി 9:00 വരെ സെയ്‌ന്റ്‌ തോമസ്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്‌ കത്തീഡ്രലില്‍ (2411 ഫിഫ്‌ത്ത്‌ സ്‌ട്രീറ്റ്‌, സ്റ്റാഫോര്‍ഡ്‌, ഹൂസ്റ്റണ്‍, ടെക്‌സസ്‌ 77477).
സംസ്‌ക്കാര ശുശ്രൂഷ: മാര്‍ച്ച്‌ 28 ശനിയാഴ്‌ച രാവിലെ 9:00 മുതല്‍ 11:00 വരെ സെയ്‌ന്റ്‌ പീറ്റേഴ്സ്‌ ആന്റ്‌ സെയ്‌ന്റ്‌ പോള്‍സ്‌ ചര്‍ച്ച്‌ ഓഫ്‌ ഹ്യൂസ്റ്റണില്‍ (3114 ഇല്ലിനോയ്‌സ്‌ സ്‌ട്രീറ്റ്‌, ഫ്രെസ്‌നൊ, ടെക്‌സസ്‌ 77545).
സംസ്‌ക്കാരം: മാര്‍ച്ച്‌ 28 ശനിയാഴ്‌ച ഉച്ചയ്ക്ക്‌ 12:00 മുതല്‍ 1:30 വരെ ഫോറസ്റ്റ്‌ പാര്‍ക്ക്‌ വെസ്‌ഥൈമര്‍ സെമിത്തേരിയില്‍ (12800 വെസ്‌ഥൈമര്‍ റോഡ്‌, ഹൂസ്റ്റണ്‍, ടെക്‌സസ്‌ 77077).
കൂടുതല്‍ വിവരങ്ങള്‍ക്ക്‌: കീത്ത്‌ ജോസഫ്‌ 832 613 7944 [email protected]