കൊറോണയില്‍ സാമ്പത്തിക മാന്ദ്യം;ജര്‍മനിയില്‍ ധനമന്ത്രി ആത്മഹത്യ ചെയ്തു

ഫ്രാങ്ക്ഫര്‍ട്ട്: കൊറോണ ലോകമൊട്ടാകെ പിടിച്ചുമുറുക്കുന്ന ഈ കാലത്ത് രാഷ്ട്രങ്ങള്‍ക്ക് ഏറ്റ സാമ്പത്തിക ആഘാതം ചെറുതല്ല. പല രാജ്യങ്ങളും ദരിദ്ര അവസ്ഥയിലേക്ക് കൂപ്പുകുത്തിക്കഴിഞ്ഞു എന്നതാണ് യാഥാര്‍ത്ഥ്യം. അപ്പോഴാണ് സാമ്പത്തിക മാന്ദ്യം താങ്ങാന്‍ കഴിയാതെ ജര്‍മനിയില്‍ ഒരു സംസ്ഥാനത്തിന്റെ ധനമന്ത്രി തന്നെ ആത്മഹത്യ ചെയ്തിരിക്കുകയാണ്. ഹെസെ എന്ന സംസ്ഥാനത്തിന്റെ ധനമന്ത്രിയാണ് ജീവനൊടുക്കിയത്. മന്ത്രി ഷോഫര്‍ ആണ് ജീവനൊടുക്കിയത്. 54 വയസ്സായിരുന്നു ഇദ്ദേഹത്തിന്. റെയില്‍വെട്രാക്കിലാണ് അദ്ദേഹത്തെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ജർമൻ ചാൻസലർ അംഗല മെർക്കലിന്റെ പാർട്ടിയായ സിഡിയുവിന്റെ പ്രമുഖ നേതാവാണ്. ജർമനിയുടെ സാമ്പത്തിക തലസ്ഥാനമായ ഫ്രാങ്ക്ഫർട്ടിന്റെ പ്രധാനഭാഗമാണ് ഹെസെ സംസ്ഥാനം. ഡച്ച് ബാങ്ക്, കൊമേഴ്സ് ബാങ്ക്,യൂറോപ്യൻ സെൻട്രൽ ബാങ്ക് എന്നീ പ്രമുഖ ബാങ്കുകളുടെ ആസ്ഥാനമാണു ഫ്രാങ്ക്ഫർട്ട്. 10 വർഷമായി ഹെസെയിലെ ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്നതു തോമസ് ആണ്. ഭാര്യയും രണ്ടു മക്കളുമുണ്ട്.

Loading...

ജർമനിയുടെ സാമ്പത്തിക തലസ്ഥാനമായ ഫ്രാങ്ക്ഫർട്ടിന്റെ പ്രധാനഭാഗമാണ് ഹെസെ സംസ്ഥാനം. ഡച്ച് ബാങ്ക്, കൊമേഴ്സ് ബാങ്ക്, യൂറോപ്യൻ സെൻട്രൽ ബാങ്ക് എന്നീ പ്രമുഖ ബാങ്കുകളുടെ ആസ്ഥാനവും ഹെസെയിലാണ്.അതേസമയം സൗദിയിൽ കോവിഡ് 19 ബാധിതരുടെ എണ്ണം ഉയരുന്നു. കഴിഞ്ഞ ദിവസം 92 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1104 ആയി ഉയർന്നു. ഗൾഫ് രാഷ്ട്രങ്ങളിലെ തന്നെ ഏറ്റവും ഉയർന്ന കണക്കുകളിലൊന്നാണിത്.

കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 92 കേസുകളിൽ 82 പേർ കോവിഡ് 19 ബാധിതരുമായുണ്ടായ സമ്പർക്കത്തിലൂടെ വൈറസ് ബാധിതരായവരാണ്. പത്ത് പേർ വിദേശത്തു നിന്നെത്തിയവരും. ഇവരെ അടിയന്തിരമായി ക്വാറന്റൈൻ ചെയ്തുവെന്നാണ് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.